നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വീണ്ടുമൊരു ഭവാനി, നയൻതാരയുടെ തമിഴ് പടത്തിൽ കുളപ്പുള്ളി ലീലയും

  വീണ്ടുമൊരു ഭവാനി, നയൻതാരയുടെ തമിഴ് പടത്തിൽ കുളപ്പുള്ളി ലീലയും

  Kulappulli Leela featured in Airaa movie trailer: ട്രെയ്‌ലറിൽ തന്നെ സാന്നിധ്യമുള്ളതു കാരണം അത്ര ചെറുതൊന്നുമല്ലാത്ത വേഷം ലീലക്ക് ഉണ്ടെന്നു പ്രതീക്ഷിക്കാം

  • Share this:
   Kulappulli Leela in Tamil movie Airaa | ഭവാനി ആരെന്ന് അറിയുമോ? ഈ ചോദ്യവുമായാണ് നയൻതാരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ഐറയുടെ ട്രെയ്‌ലർ എത്തുന്നത്. ഒന്നര മിനിട്ടു വീഡിയോ കുറച്ചു പോകുമ്പോൾ, നയൻതാരയെ കൂടാതെ ഒരു പരിചിത മുഖം കൂടി കാണാം. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരി കുളപ്പുള്ളി ലീലയെ. ട്രെയ്‌ലറിൽ തന്നെ സാന്നിധ്യമുള്ളതു കാരണം അത്ര ചെറുതൊന്നുമല്ലാത്ത വേഷം ലീലക്ക് ഉണ്ടെന്നു പ്രതീക്ഷിക്കാം. ഇതവരുടെ ആദ്യ തമിഴ് ചിത്രമൊന്നുമല്ല. മുത്തുവിൽ തുടങ്ങി ആറ് തമിഴ് ചിത്രങ്ങളിൽ ലീല വേഷമിട്ടിട്ടുണ്ട്. ആകെ മൊത്തം ഹൊറർ ഫീലിലാണ് ട്രെയ്‌ലർ ചെയ്തിരിക്കുന്നത്.   നയൻതാര ഇരട്ട വേഷങ്ങൾ അവതരിപ്പിക്കുന്ന ഹൊറർ ചിത്രമാണിത്. ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ കെ.എം. സർജുൻ ഒരുക്കുന്ന ഐറയുടെ നിർമ്മാതാക്കൾ കെ.ജെ.ആർ. സ്റ്റുഡിയോസ് ആണ്. നയൻതാരയുടെ ഈ വർഷത്തെ പ്രധാന ചിത്രങ്ങളിൽ ഒന്നാവുമിത്.

   അന്യ ഭാഷകളിലെ തിരക്കേറിയ താരമായ നയൻതാര മലയാളത്തിൽ വടക്കുനോക്കിയന്ത്രം പുതു കാലഘട്ടത്തിൽ ചിത്രീകരിക്കുന്ന ലവ്, ആക്ഷൻ, ഡ്രാമയിൽ നായികയായി എത്തുന്നുണ്ട്. നിവിൻ പോളിയാണ് നായകൻ. സയെ റാ നരസിംഹ റെഡ്ഢിയെന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഭാഗം കൂടിയാണ് താരം. നയൻസിന്റെ കോലമാവ്‌ കോകില, ഇമൈഗ നൊടികൾ, വിശ്വാസം എന്നീ തമിഴ് ചിത്രങ്ങൾ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.

   First published:
   )}