HOME /NEWS /Film / Kumari movie | ഒരിടത്തൊരിടത്ത്... എന്ന് തുടങ്ങുന്ന കെട്ടുകഥ കേട്ടുറങ്ങുന്നവരാണോ? എങ്കിൽ ആ കഥ കേൾക്കാൻ 'കുമാരി' ക്ഷണിക്കുന്നു

Kumari movie | ഒരിടത്തൊരിടത്ത്... എന്ന് തുടങ്ങുന്ന കെട്ടുകഥ കേട്ടുറങ്ങുന്നവരാണോ? എങ്കിൽ ആ കഥ കേൾക്കാൻ 'കുമാരി' ക്ഷണിക്കുന്നു

കുമാരിയിൽ ഐശ്വര്യ ലക്ഷ്മി

കുമാരിയിൽ ഐശ്വര്യ ലക്ഷ്മി

ഇൻസ്റ്റാഗ്രാം റീൽസിലൂടെയോ, ഫേസ്ബുക് കുറിപ്പിലൂടെയോ നിങ്ങൾക്ക് മൂന്ന് മിനിറ്റിൽ കവിയാത്ത ഒരു കഥ പറയാം

  • Share this:

    പണ്ട് രാത്രി ആയിക്കഴിഞ്ഞാ അമ്മമാരുടെയും മുത്തശ്ശിമാരുടെയും മടിയിൽ കിടന്ന് കേട്ട കഥകളൊക്കെ നിങ്ങൾക്ക് ഓർമയില്ലേ? ഒരിടത്തൊരിടത്ത് എന്ന് തുടങ്ങുന്ന കെട്ടുകഥകൾ. ഓരോ നാടിനും പറയാൻ ഉണ്ടാകും അതുപോലെ ചില കഥകൾ. അത്തരത്തിലുള്ള, കെട്ടുകഥകൾ കൊണ്ടു കെട്ടിപ്പടുത്ത ഒരു ലോകം പങ്കുവെക്കാൻ പ്രേക്ഷകരെ ക്ഷണിക്കുകയാണ് 'കുമാരി' സിനിമയുടെ അണിയറപ്രവർത്തകർ.

    #Oridathoridathu #KumariContest എന്നീ ഹാഷ്ടാഗുകൾ ഉപയോഗിച്ച്‌ ഇൻസ്റ്റാഗ്രാം റീൽസിലൂടെയോ, ഫേസ്ബുക് കുറിപ്പിലൂടെയോ നിങ്ങൾക്ക് മൂന്ന് മിനിറ്റിൽ കവിയാത്ത ഒരു കഥ പറയാം.

    ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന പത്ത് കഥകളുടെ എഴുത്തുകാർക്ക് കുമാരിയുടെ ട്രെയ്ലർ ലോഞ്ചിൽ പങ്കെടുക്കാം. അവിടെ വെച്ച് നിങ്ങളുടെ കഥകൾ പറയാൻ ഒരു അവസരവും ലഭിക്കും.

    ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം 'കുമാരി'യുടെ ടീസര്‍ ഇല്ലിമലക്കാടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന നായിക കുമാരിയെ കുറിച്ചുള്ള വിവരണത്തോടെയാണ് എത്തിയത്. ഭയവും ആകാംക്ഷയും വേണ്ടുവോളം നിറഞ്ഞ ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രണത്തിലൂടെ ശ്രദ്ധേയനായ നിര്‍മല്‍ സഹദേവാണ്. ഫസല്‍ ഹമീദും നിര്‍മല്‍ സഹദേവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    ടൈറ്റില്‍ റോളിലെത്തുന്ന ഐശ്വര്യ ലക്ഷ്മിക്കൊപ്പം , ഷൈന്‍ ടോം ചാക്കോ, ശങ്കര്‍ രാമകൃഷ്ണന്‍, സ്ഫടികം ജോര്ജ്, ശിവജിത് പത്മനാഭന്‍, സുരഭിലക്ഷ്മി, സ്വാസിക, എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍ പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു എന്ന സൂചനയാണ് ടീസറില്‍ നിന്ന് ലഭിക്കുന്നത്.

    പൃഥ്വിരാജ് പ്രൊഡക്ഷ​ൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരം​ഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർ​ഗീസ് എന്നിവരാണ് സഹനിർമാതാക്കൾ.









    View this post on Instagram






    A post shared by Kumari Movie (@kumarimovie)



    Also read: Dulquer in King of Kotha | 'കിംഗ് ഓഫ് കൊത്തയിൽ' നിന്നും ദുൽഖർ സൽമാൻ; ഫസ്റ്റ് ലുക്ക്

    നടൻ ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ കെ.ഒ.കെ. ഫസ്റ്റ് ലുക്കിൽ എത്തുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പ് തരുന്നു. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്.

    സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'.

    First published:

    Tags: Aishwarya Lekshmi, Kumari movie