നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കുമ്പളങ്ങി കഴിഞ്ഞു, ഇനി തണ്ണീർമത്തൻ കഥയുമായി ഫ്രാങ്കി എന്ന മാത്യു

    കുമ്പളങ്ങി കഴിഞ്ഞു, ഇനി തണ്ണീർമത്തൻ കഥയുമായി ഫ്രാങ്കി എന്ന മാത്യു

    തണ്ണീർമത്തൻ വർഷങ്ങളിൽ മാത്യുവും വിനീതും കേന്ദ്രകഥാപാത്രങ്ങളാവും

    വിനീതും മാത്യുവും

    വിനീതും മാത്യുവും

    • Share this:
      നെപ്പോളിയന്റെ മക്കളിൽ ഇളയവൻ. ഫുട്ബോൾ കളിക്കാരൻ ഫ്രാങ്കി. നാലാങ്ങളമാരിൽ ശാന്തൻ. ആദ്യ ചിത്രത്തിൽ തന്നെ മാത്യു തോമസ് എന്ന ഫ്രാങ്കി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. മാത്യുവിന്റെ അടുത്ത ചിത്രമാണ് തണ്ണീർ മത്തൻ വർഷങ്ങളിൽ. വിനീത് ശ്രീനിവാസൻ നായകനാവുന്ന ചിത്രമാണിത്. തണ്ണീർമത്തൻ വർഷങ്ങളിൽ മാത്യുവും വിനീതും കേന്ദ്രകഥാപാത്രങ്ങളാവും.

      Also read: ഭാര്യ കേട്ടു നിൽക്കെ 'സുന്ദരിയെ' വീട്ടിൽ കൊണ്ട് പൊയ്‌ക്കോട്ടേ എന്ന് രൺവീർ

      മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി. ആണ് പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത്.  ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമോൻ -ടി. ജോണും, ഷെബിൻ ബക്കറും, ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നിർമ്മാതാവ് ജോമോൻ ടി ജോൺ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ് മറ്റൊരു നിർമ്മാതാവായ ഷമീർ മുഹമ്മദും നിർവഹിക്കുന്നു.

      ജോമോൻ ആദ്യമായി നിർമ്മാണ രംഗത്തേക്ക് ചുവടു വയ്ക്കുന്ന ചിത്രമാണിത്. 2011ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ജോമോൻ. ശേഷം തട്ടത്തിൻ മറയത്ത്, എ.ബി.സി.ഡി., അയാളും ഞാനും തമ്മിൽ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളുടെ പിന്നണിയിൽ ജോമോൻ ക്യാമറാമാനായി പ്രവർത്തിച്ചു. ചാർളിയുടെ ക്യാമറക്കു സംസ്ഥാന അവാർഡ് നേടുകയുണ്ടായി. 2016ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെ നേരെ പോയത് ബോളിവുഡിലേക്ക്. ഗോൽമാൽ എഗൈൻ, സിംബ എന്നീ ചിത്രങ്ങളുടെ ക്യാമറ ജോമോൻ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

      First published:
      )}