നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'എഴുതാ കഥ പോൽ ഇത് ജീവിതം', കുമ്പളങ്ങി നൈറ്റ്സ് ലിറിക് സോംഗ്

  'എഴുതാ കഥ പോൽ ഇത് ജീവിതം', കുമ്പളങ്ങി നൈറ്റ്സ് ലിറിക് സോംഗ്

  വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ, ഈണമിട്ട് പാടിയിരിക്കുന്നത് സുഷുൻ ശ്യാം

  kumbalangi nights

  kumbalangi nights

  • Share this:
   കുമ്പളങ്ങി നൈറ്റ്സ് ചിത്രത്തിന്റെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. 'എഴുതാ കഥ പോൽ ഇത് ജീവിതം' എന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ഗാനം ഈണമിട്ട് പാടിയിരിക്കുന്നത് സുഷുൻ ശ്യാം എന്നതൊരു പ്രത്യേകതയാണ്.
   ദൂരദർശൻ ഗാനത്തിന് സൗബിനും, ഷെയ്ൻ നിഗവും, ശ്രീനാഥ് ഭാസിയും, മാത്യുവും അടങ്ങുന്ന സംഘം ചുവടുവയ്ക്കുന്ന ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടിയിരുന്നു.   ഫഹദ് ഫാസിൽ നായക വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ്. കുറച്ചു നാളുകൾക്കു ശേഷം സമ്പൂർണ്ണ വില്ലൻ വേഷത്തിൽ ഫഹദ് എത്തുകയാണ്. പുതു മുഖം മാത്യു തോമസ് ഒരു പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ മധു സി. നാരായണന്റേതാണ് ചിത്രം. ദേശീയ അവാർഡ് ജേതാവായ ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ചിരിക്കുന്നു. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഏറ്റവും അടുത്ത് ഇറങ്ങിയ ഫഹദ് ചിത്രം ഞാൻ പ്രകാശൻ തരംഗം സൃഷ്ടിച്ചിരുന്നു. ശേഷം വരുന്നയീ ചിത്രം ഫഹദിനെ വില്ലൻ വേഷത്തിൽ കാണുമ്പോഴുള്ള പ്രേക്ഷക പ്രതികരണം എപ്രകാരം എന്ന് കാത്തിരുന്നു കാണേണ്ടതാണ്.

   First published: