HOME » NEWS » Film »

വിശന്ന് വലഞ്ഞ്‌ മഞ്ഞ് വാരി തിന്ന് കുഞ്ചാക്കോ ബോബനും ജിസ് ജോയിയും

Kunchacko Boban and Jiss Joy relishing snow cakes in the mountains | ഒപ്പം ഉപ്പും മുളകും കാരയ്‌ക്കയും പേരക്കയും പച്ചമാങ്ങയും ഓർത്ത് ചാക്കോച്ചനും ജിസ് ജോയിയും

News18 Malayalam | news18-malayalam
Updated: December 5, 2019, 10:55 AM IST
വിശന്ന് വലഞ്ഞ്‌ മഞ്ഞ് വാരി തിന്ന് കുഞ്ചാക്കോ ബോബനും ജിസ് ജോയിയും
മഞ്ഞ് വാരി കഴിക്കുന്ന ജിസ് ജോയിയും കുഞ്ചാക്കോ ബോബനും
  • Share this:
ജിസ്സേ വിശക്കുന്നു, വലതും കഴിച്ചാലോ? കൈകാലുകൾ മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാൽ എന്ത് ചെയ്യും? മാമരം കോച്ചുന്ന തണുപ്പാണ് ചാക്കോച്ചനും സംവിധായകൻ ജിസ് ജോയിയും നിക്കുന്ന ഈ സ്ഥലത്ത്. പോരെങ്കിൽ നല്ല മഞ്ഞു വീഴ്ചയും. കയ്യിൽ മറ്റു ഭക്ഷണം ഇല്ലാത്ത സ്ഥിതിക്കും, കഴിക്കാൻ വേറൊന്നും ചുറ്റുപാടും ഇല്ല എന്ന അവസ്ഥയിലും മറ്റെന്തു ചെയ്യാൻ? ഐസ് വാരി കഴിക്കുക തന്നെ. ഐസ് അഥവാ നല്ല കിടിലം മഞ്ഞ്.

'മഞ്ഞണിക്കൊമ്പിൽ' എന്ന ഗാനം ഓർത്ത് ജിസും ചാക്കോച്ചനും കൂടി കിട്ടിയ സാധനം ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. പക്ഷെ എന്തോ പോരായ്മ അവർ അപ്പോഴും കണ്ടു. ചാക്കോച്ചൻ പറഞ്ഞു തുടങ്ങി, 'ശകലം ഉപ്പും മുളകും...' ബാക്കി ജിസ് പൂരിപ്പിച്ചു 'ഒരു കാരയ്‌ക്കയോ പേരക്കയോ പച്ചമാങ്ങയോ ഇട്ടാൽ അടിപൊളിയായിരിക്കും.'

പിന്നെ ജിസ് ജോയിയുടെ ചോദ്യം, ചാക്കോച്ചനോട്? ആംസ്റ്റർഡാമിൽ കഴിച്ച മഞ്ഞാണോ ഈ മഞ്ഞാണോ നല്ലത്? ഇന്ത്യയിലെ മഞ്ഞാണ് നല്ലത് എന്ന് രണ്ടു പേരും ഒരുപോലെ സമ്മതിക്കുന്നു.

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക് സ്റ്റോറിയായി വന്ന വീഡിയോ ആണിത്. ചാക്കോച്ചൻ-ജിസ് ജോയ് കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുകയാണ്.

First published: December 5, 2019, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories