• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുഞ്ചാക്കോ ബോബൻ-ലാൽജോസ് ടീം വീണ്ടും


Updated: July 30, 2018, 8:53 PM IST
കുഞ്ചാക്കോ ബോബൻ-ലാൽജോസ് ടീം വീണ്ടും

Updated: July 30, 2018, 8:53 PM IST
മലയാളത്തിൽ ഏറെ ചർച്ചയായ രണ്ടു ചിത്രങ്ങളാണ് എൽസമ്മ എന്ന ആൺകുട്ടിയും പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ഈ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ ഏറെ രസിപ്പിച്ച സിനിമകളായിരുന്നു ഇതു രണ്ടും. ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമകളിൽ നായകനായത് കുഞ്ചാക്കോ ബോബനായിരുന്നു. കുഞ്ചാക്കോ ബോബൻ-ലാൽ ജോസ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. ക്രിസ്തുമസ് റിലീസായി ഈ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍