HOME » NEWS » Film » MOVIES KUNCHACKO BOBAN AND TEAM POST SELFIE AFTER WATCHING MOHANKUMAR FANS

Mohankumar Fans | അടിച്ചുപൊളിച്ച് പടം കണ്ടു; തിയേറ്ററിൽ നിന്നും ചാക്കോച്ചനും സംഘവും

Kunchacko Boban and team post selfie after watching Mohankumar fans | 'മോഹൻകുമാർ ഫാൻസ്‌' ആരാധകർക്കൊപ്പം കണ്ട സന്തോഷത്തിൽ കുഞ്ചാക്കോ ബോബനും സംഘവും

News18 Malayalam | news18-malayalam
Updated: March 19, 2021, 4:44 PM IST
Mohankumar Fans | അടിച്ചുപൊളിച്ച് പടം കണ്ടു; തിയേറ്ററിൽ നിന്നും ചാക്കോച്ചനും സംഘവും
ചാക്കോച്ചനും കൂട്ടരും
  • Share this:
ചാക്കോച്ചനും പിഷാരടിയും സംവിധായകൻ ജിസ് ജോയിയും കൂട്ടുകാരും ഒരു വലിയ പൊട്ടിച്ചിരി കഴിഞ്ഞതിന്റെ ത്രില്ലിലാണ്. നീണ്ട നാളുകൾക്കു ശേഷം പ്രിയപ്പെട്ട ആരാധകർക്കൊപ്പം ഒരു സിനിമ കാണാൻ കഴിഞ്ഞു. പുതിയ ചിത്രം 'മോഹൻകുമാർ ഫാൻസ്‌' കണ്ട സന്തോഷത്തിൽ തിയേറ്ററിനു പുറത്തിറങ്ങി പകർത്തിയ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ എത്തി.

ആ സന്തോഷം ഇനിയും പടരട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ടാണ് ചാക്കോച്ചൻ ക്യാപ്‌ഷൻ കുറിച്ചിരിക്കുന്നത്.

ചിത്രത്തിലെ ടീസറുകൾ ശുഭപ്രതീക്ഷ നൽകുന്നതായിരുന്നു. നല്ലവനായ ഉണ്ണിക്കു ശേഷം ചുറുചുറുക്കുള്ള സജിമോനായി പിഷാരടി വീണ്ടും വെള്ളിത്തിരയിലെത്തിയ ചിത്രമാണ് ഇത്. ഒരു ടീസർ മുഴുവൻ ഈ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ ആയിരുന്നു.

ശേഷമിറങ്ങിയ ടീസറിൽ ചാക്കോച്ചന് തന്നെ സെൽഫ് ട്രോൾ കിട്ടി. തനിക്കും പ്രേം നസീറിനും മാത്രം ബെൻസ് ഉണ്ടായിരുന്ന നാളുകളിൽ സ്വന്തമാക്കിയ കാറിന്റെ ഉടമയായാണ് സിദ്ധിഖ് ഈ ടീസറിൽ സ്വയം വിശേഷിപ്പിക്കുന്നത്. 'കുഞ്ചാക്കോ മുതലാളി ചോദിച്ചിട്ടുപോലും ഈ വണ്ടി കൊടുത്തിട്ടില്ല' എന്ന് സിദ്ധിഖ് ചാക്കോച്ചനോട് പറയുന്ന ടീസറും മണിക്കൂറുകൾ കൊണ്ട് ഹിറ്റ് അടിച്ചിരുന്നു. അതുപോലെ തന്നെ സിനിമയും ഒരു ഹിറ്റാവും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.



കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ സിനിമയിൽ പ്രശസ്തിയിലേക്കുയരാൻ കഴിയാതെ പോയൊരു നടന്റെ വേഷമാണ് ഇതിൽ നടൻ സിദ്ധിഖ് അവതരിപ്പിക്കുന്നത്.

മുൻനിര നായകന്മാരുടെ വരവോടു കൂടി 28 സിനിമകളിൽ നായക വേഷം ചെയ്ത നടൻ പിന്തള്ളപ്പെട്ടു പോയതിന്റെ കഥ നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിന്റെ വോയിസ് ഓവറിലൂടെ പറയുന്നുണ്ട്.

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന യുവ ഗായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്റേത്.

ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേം പ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലി ഈ ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തും.

ജിസ് ജോയ് ആണ് തിരക്കഥയും സംവിധാനവും. ബോബി സഞ്ജയ്മാരുടേതാണ് കഥ. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. സംഗീതം: പ്രിൻസ് ജോർജ്. പശ്ചാത്തല സംഗീതം: വില്യൻ ഫ്രാൻസിസ്.

Summary: Kunchacko Boban and team posted a selfie from the theatre after watching Mohan Kumar fans. "We all had a good laugh with the whole audience in the theatre. Thank you all for the wonderful response for this good movie and hope that the happiness and laughter spreads even more," he captioned the pic
Published by: user_57
First published: March 19, 2021, 4:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories