• HOME
  • »
  • NEWS
  • »
  • film
  • »
  • Ottu movie | കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ്' ഒ.ടി.ടിയിൽ എത്തി

Ottu movie | കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ്' ഒ.ടി.ടിയിൽ എത്തി

തമിഴിലും മലയാളത്തിലും ഒരുക്കിയ ചിത്രമാണ്

ഒറ്റ്

ഒറ്റ്

  • Share this:
കുഞ്ചാക്കോ ബോബൻ (Kunchacko Boban), അരവിന്ദ് സ്വാമി (Arvind Swamy) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്ലിനി ടി.പി. സംവിധാനം ചെയ്ത 'ഒറ്റ്' (Ottu movie) സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസായി (digital release). തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ദി ഷോ പീപ്പിളിന്റെ ബാനറിൽ നടൻ ആര്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇഷ റെബ്ബ, ജിൻസ് ഭാസ്ക്കർ എന്നിവരും അഭിനയിക്കുന്നു.

പ്രദർശനവിജയം നേടിയ 'തീവണ്ടിയുടെ' സംവിധായകനായ ഫെല്ലിനിയാണ് 'ഒറ്റ്' സംവിധാനം ചെയ്തിട്ടുള്ളത്.

ഗോവ, പൂനെ, മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. "പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത് " സംവിധായകൻ ഫെല്ലിനി പറഞ്ഞു. എസ്. സഞ്ജീവിന്റേതാണു തിരക്കഥ.

വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അരുൾ രാജ് കെന്നഡി
സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഗൗതം ശങ്കർ ഛായാഗ്രഹണവും അപ്പു എൻ. ഭട്ടതിരി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുഭാഷ് കരുൺ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റിയൂം ഡിസൈൻ-സ്റ്റെഫി സേവ്യർ, സ്റ്റിൽസ്- റോഷ് കൊളത്തൂർ, സൗണ്ട്- രംഗനാഥ് രവി,
പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മിഥുൻ ഏബ്രഹാം.

Also read: Alia Bhatt | ആലിയ ഭട്ടിൻെറ ബേബി ഷവറിനെത്തി സൂപ്പർതാരങ്ങൾ; ചിത്രങ്ങളുമായി ആലിയയും

ബോളിവുഡ് സൂപ്പർതാരങ്ങളായ ആലിയ ഭട്ടും (Alia Bhatt) രൺബീർ കപൂറും (Ranbir Kapoor) തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ബുധനാഴ്ചയാണ് ആലിയയുടെ ബേബി ഷവർ മുംബൈയിലുള്ള അവരുടെ വസതിയിൽ വെച്ച് നടന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷഹീൻ ഭട്ട്, നീതു കപൂർ, റിദ്ധിമ കപൂർ സാഹ്നി, കരിഷ്മ കപൂർ, കരൺ ജോഹർ തുടങ്ങിയവരെല്ലാം ചടങ്ങിന് മോടികൂട്ടി.

മറ്റുചില താരങ്ങളെപ്പോലെ എല്ലാവരുടെയും മുൻപിൽ സ്നേഹപ്രകടനം നടത്തുന്ന കൂട്ടത്തിലല്ല രൺബീർ. എന്നാൽ തനിക്കു ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ചു രൺബീർ വാചാലനാവുകയും ചെയ്യും. ബേബി ഷവർ ചടങ്ങിൽ രൺബീർ പ്രണയപുരസരം ഭാര്യയെ ചേർത്തുപിടിച്ച ചിത്രങ്ങൾ ആലിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

ഇരുവരും ഒന്നിച്ച ആദ്യചിത്രം 'ബ്രഹ്മാസ്ത്ര' അടുത്തിടെയാണ് റിലീസ് ചെയ്തത്. ബ്രഹ്മാസ്ത്രയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ആലിയയും രൺബീറും ഡേറ്റിംഗ് ആരംഭിച്ചത്. 2018ൽ സോനം കപൂറിന്റെ വിവാഹ ചടങ്ങിൽ വച്ച് അവർ തങ്ങളുടെ ബന്ധം പരസ്യമാക്കി. ഈ വർഷമാദ്യം വരെ അവർ ഡേറ്റിംഗ് നടത്തിയ ശേഷം ഏപ്രിലിലാണ് വിവാഹിതരായത്.
Published by:user_57
First published: