• HOME
  • »
  • NEWS
  • »
  • film
  • »
  • Ottu First look | വ്യത്യസ്ത ഗെറ്റപ്പിൽ കുഞ്ചാക്കോ ബോബൻ; സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അരവിന്ദ് സ്വാമി; 'ഒറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Ottu First look | വ്യത്യസ്ത ഗെറ്റപ്പിൽ കുഞ്ചാക്കോ ബോബൻ; സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അരവിന്ദ് സ്വാമി; 'ഒറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വലിയൊരു ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

കുഞ്ചാക്കോ ബോബൻ,അരവിന്ദ് സ്വാമി; റൊമാന്‍റിക് ഹീറോകൾ ഒന്നിക്കുന്ന 'ഒറ്റ്'ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

കുഞ്ചാക്കോ ബോബൻ,അരവിന്ദ് സ്വാമി; റൊമാന്‍റിക് ഹീറോകൾ ഒന്നിക്കുന്ന 'ഒറ്റ്'ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

  • Share this:
    കുഞ്ചാക്കോ ബോബൻ-അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഒറ്റ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം  മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന വേളയിൽ തന്നെ 'ഒറ്റ്' പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ചിത്രത്തിൻ്റെ പ്രഖ്യാപനവേളയിലും പൂജാ ചടങ്ങിനിടയിലും ചിത്രം വലിയരീതിയിൽ മാധ്യമശ്രദ്ധയും ആകർഷിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

    തമിഴിലെയും മലയാളത്തിലെയും റൊമാന്‍റിക് ഹീറോകൾ ഒന്നിക്കുന്ന ചിത്രത്തിൽ ജാക്കി ഷ്രോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ 'ഒറ്റ്' ആയും തമിഴകത്ത് 'രണ്ടകം' എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാകുന്നത്. സോൾട്ട് ആൻ്റ് പെപ്പർ ലുക്കിലാണ് അരവിന്ദ് സ്വാമി ചിത്രത്തിൽ എത്തുന്നത്.



    തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഗോവയിലും മംഗലാപുരത്തുമായാണ് ചിത്രീകരിക്കുന്നത്.  'തീവണ്ടി' സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നതായാണ് റിപ്പോർട്ട്.

    Also Read-Anniyan Remake |'അന്യൻ' ബോളിവുഡിലേക്ക്; ശങ്കർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ രണ്‍വീർ സിംഗ് നായകനാകും

    ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.  മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടക്കും.  തെലുങ്ക് താരം ഈഷ റെബ്ബയാണ്  നായികയായി എത്തുന്നത്.  ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



    എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ്  ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്അ പ്പു ഭട്ടതിരി.  വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.  മേക്കപ്പ്: റോണക്സ് സേവ്യർ.  സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാമും പി.ആര്‍.ഒ ആതിര ദില്‍ജിത്തുമാണ്.
    Published by:Asha Sulfiker
    First published: