പ്രളയ മുഖത്ത് നിന്നും കരകയറി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം എത്തിക്കാനുള്ള തത്രപ്പാടിലാവും പലരും. ഭക്ഷണമായും വസ്ത്രമായും ഒക്കെ തങ്ങളാൽ ആവും വിധം എണ്ണം പറഞ്ഞ വ്യക്തികൾ സംഭാവന നൽകുകയും ചെയ്യുന്നു. എന്നാൽ വസ്ത്രം നൽകുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം ചൂണ്ടിക്കാട്ടുകയാണ് കുഞ്ചാക്കോ ബോബൻ.
ധരിക്കാനുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നോർമൽ സൈസ് മാത്രമല്ല, അൽപ്പം വലിയ സൈസിലെ തുണിത്തരങ്ങൾ കൂടി നോക്കിയെടുക്കണം എന്നാണ് ചാക്കോച്ചൻ ഷെയർ ചെയ്യുന്ന സന്ദേശത്തിൽ പറയുന്നത്.
"ലോകം തടിയന്മാരുടെയും തടിച്ചികളുടെയും കൂടിയാണ്. പ്രിയപ്പെട്ടവരേ, ക്യാമ്പുകളിലേക്ക് വസ്ത്രങ്ങൾ വാങ്ങുന്നവരും അയക്കുന്നവരും കിട്ടാവുന്നത്ര വലിയ സൈസ്, XXL, XXXL വസ്ത്രങ്ങൾ കൂടി ഉൾപ്പെടുത്തുക. നോർമൽ സൈസ് ആളുകളെ മാത്രമല്ല പ്രളയം ബാധിച്ചത്," സന്ദേശത്തിൽ പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.