HOME » NEWS » Film »

ചാക്കോച്ചനിതെന്തു പറ്റി?

news18india
Updated: November 21, 2018, 1:45 PM IST
ചാക്കോച്ചനിതെന്തു പറ്റി?
  • Share this:
വലത്തേ കയ്യിലെ ഒരു വിരലിനു ചുറ്റും ഫിംഗർ കോട്ട്. വിരലിനു പൊട്ടലുണ്ട്. ചാക്കോച്ചന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. അൽപ്പം തമാശക്കിടെയാണ് ഇത് സംഭവിച്ചതെന്ന പരിഭവുമായി തന്റെ പുതിയ ചിത്രം സമൂഹ മാധ്യമത്തിൽ കുഞ്ചാക്കോ ബോബൻ പോസ്റ്റ് ചെയ്യുന്നു. ഇത് ഷൂട്ടിങ്ങിനിടെ സംഭവിച്ചതാവാൻ ഇടയില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ചാക്കോച്ചൻ ചിത്രം തട്ടുമ്പുറത്തു അച്യുതന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. ലാൽ ജോസ് ആണ് സംവിധായകൻ. ചിത്രം ഇറങ്ങും മുൻപ് തന്നെ ലൊക്കേഷനിലെ രസകരമായ ചിത്രങ്ങളും വിഡിയോകളും ചാക്കോച്ചൻ പങ്കുവച്ചിരുന്നു.




 




View this post on Instagram




 

Broken...???🤕 Just before kicking up some fun!!😉🤗


A post shared by Kunchacko Boban (@kunchacks) on






ഒരുപിടി നല്ല കുടുംബ ചിത്രങ്ങളിൽ നായക വേഷം കൈകാര്യം ചെയ്ത് ജനപ്രിയ താരമായി മാറിക്കൊണ്ടിരിക്കുകയാണ് ചാക്കോച്ചൻ. മാംഗല്യം തന്തുനാനേന, ജോണി ജോണി യെസ് അപ്പ തുടങ്ങിയ ചിത്രങ്ങൾ ഇതിനു തെളിവാണ്. ബിലഹരി സംവിധാനം ചെയ്യുന്ന അള്ളു രാമേന്ദ്രനിലും ചാക്കോച്ചനാണ് നായകൻ. അടുത്ത വർഷം സൗബിൻ ഷാഹിർ, ഗപ്പി സംവിധായകൻ ജോൺ പോൾ എന്നിവരുടെ ചിത്രങ്ങളിൽ ചാക്കോച്ചൻ നായക വേഷം അവതരിപ്പിക്കും.

First published: November 21, 2018, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories