ആട് 1, ആട് 2, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നിവയുടെ സംവിധായകനായ മിഥുൻ മാനുവൽ തോമസിന്റെ അടുത്ത ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബൻ. നിർമ്മാതാവ് ആഷിഖ് ഉസ്മാനാണ് വാർത്ത പുറത്തു വിട്ടത്. രചനയും സംവിധാനവും മിഥുൻ നിർവഹിക്കും. ഷറഫുദീൻ, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റു താരങ്ങൾ. സുഷിൻ ശ്യാം ആണ് സംഗീത സംവിധായകൻ. എഡിറ്റിംഗ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ ചേർന്നാണ്. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്.
അടുത്തിടെ പുറത്തിറങ്ങിയ വൈറസ് ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം. സൗബിൻ ഷാഹിർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലും, വിജയ് സൂപ്പറും പൗർണ്ണമിയും ഒരുക്കിയ ജിസ് ജോയിയുടെ പടത്തിലും, കമൽ കെ.എം. സംവിധാനം ചെയ്യുന്ന മൾട്ടി-ഹീറോ ചിത്രം പടയിലും ചാക്കോച്ചൻ ഭാഗമാണ്. കൂടാതെ ജോൺപോൾ ജോർജ്, ഷഹീദ് ഖാദർ, ഡിജോ ജോസ് ആന്റണി എന്നിവരുടെ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റേതായി ഉണ്ട്. ജയസൂര്യ നായകനായ ആട് 3, ടർബോ പീറ്റർ എന്നീ പ്രോജെക്റ്റുകളും മിഥുൻ അനൗൺസ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.