നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വൈറസ്സിൽ കുഞ്ചാക്കോ ബോബനും, ലുക് പുറത്തുവിട്ടു

  വൈറസ്സിൽ കുഞ്ചാക്കോ ബോബനും, ലുക് പുറത്തുവിട്ടു

  ഡോക്ടറുടെ വേഷമാണ് ചാക്കോച്ചൻ കൈകാര്യം ചെയ്യുക

  വൈറസ്സിൽ കുഞ്ചാക്കോ ബോബൻ

  വൈറസ്സിൽ കുഞ്ചാക്കോ ബോബൻ

  • Share this:
   ആഷിഖ് അബുവിന്റെ മൾട്ടി-സ്റ്റാർ ചിത്രം വൈറസ്സിൽ കുഞ്ചാക്കോ ബോബനും. ഡോക്ടറുടെ വേഷമാണ് ചാക്കോച്ചൻ കൈകാര്യം ചെയ്യുക. ഡോ. സുരേഷ് രാജൻ എന്ന കഥാപാത്രത്തിൻ്റെ ലുക് ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴി താരം തന്നെയാണ് പുറത്തു വിട്ടത്. നടൻ ടൊവിനോ തോമസ് പകർത്തിയ ചിത്രമാണ് ചാക്കോച്ചൻ ഷെയർ ചെയ്തിരിക്കുന്നത്. വൈറസ്സിൽ ഫഹദ് ഫാസിലും, ഇന്ദ്രജിത്തും കഥാപാത്രങ്ങളാണ്. നിപ പനിക്കു കടിഞ്ഞാണിടുന്ന സംഘത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്റെ റോളാവും ഇന്ദ്രജിത് ചെയ്യുക. ജനുവരി ഏഴാം തിയ്യതിയാണ് വൈറസിന് കോഴിക്കോട് തുടക്കമായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു ആരംഭം. മലയാള സിനിമാ രംഗത്തെ മുൻ നിര താരങ്ങളിൽ ഒട്ടു മിക്കവാറും അണി നിരക്കുന്നുവെന്ന പ്രത്യേകതയുമായാണ് വൈറസ് പുറത്തു വരുന്നത്. 17 ജീവനുകൾ കവർന്ന പനിയെ പ്രമേയമാക്കി മലയാളത്തിൽ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്. നിപ്പ ബാധിച്ച കോഴിക്കോട് ജില്ലയാണ് ചിത്രീകരണത്തിന് വേദിയാവുക.

   Review: ഇരുപത്തിയൊന്നാം നൂറ്റാണ്ട്

   രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുക. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടർ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികിൽസിച്ചു ജീവൻ വെടിഞ്ഞ നേഴ്സ് ലിനിയായി റിമയാവും വേഷമിടുക.

   ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വൻനിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരൻ. സംഗീതം സുഷിൻ ശ്യാം. വരത്തൻ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്‌സിൻ പരാരിയുമായി കൈകോർക്കുന്നതാവും സ്ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്‌സിനാണ്. ഒ.പി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം വിഷു റിലീസ് ആയാവും എത്തുകയെന്നു പ്രതീക്ഷിക്കുന്നു.

   First published:
   )}