നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കുഞ്ചാക്കോ ബോബൻ- ജിസ് ജോയ് കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു

  കുഞ്ചാക്കോ ബോബൻ- ജിസ് ജോയ് കൂട്ടുകെട്ടിന്റെ ചിത്രം ആരംഭിച്ചു

  Kunchacko Boban- Jis Joy movie starts rolling | വിജയ് സൂപ്പറും പൗർണ്ണമിയും ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണിത്

  • Share this:
   കുഞ്ചാക്കോ ബോബനും വിജയ ചിത്രങ്ങളുടെ സംവിധായകനായ ജിസ് ജോയിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. എളംകുന്നംപുഴ കറുത്തേടം പള്ളിയിൽ ആയിരുന്നു ചിത്രത്തിന്റെ പൂജ. വിജയ് സൂപ്പറും പൗർണ്ണമിയും ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണിത്.

   നായകനായ ചാക്കോച്ചനെ കൂടാതെ സിദ്ധിഖ്, സൈജു കുറുപ്, രമേശ് പിഷാരടി, കെ.പി.എ.സി. ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ധിഖിന് വളരെ നീളമേറിയ കഥാപാത്രമായിരിക്കുമെന്ന് സംവിധായകൻ ജിസ് ജോയ് പറഞ്ഞു.

   ബോബി-സഞ്ജയ് ഒരുക്കുന്ന കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംവിധായകൻ തന്നെയാണ്. ലോഹിതദാസ് കഴിഞ്ഞാൽ തന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ബോബി-സഞ്ജയ് കൂട്ടുകെട്ടിനൊപ്പം ചേരാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേർത്തു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. നായിക പുതുമുഖമാണ്. പൂജ വേളയുടെ വീഡിയോ ചുവടെ.   First published:
   )}