News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 19, 2019, 5:28 PM IST
അഞ്ചാം പാതിരയിൽ കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ, ഉണ്ണിമായ പ്രസാദ്, രമ്യ നമ്പീശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അഞ്ചാം പാതിര'.
ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ജിനു ജേക്കബ്, സുധീഷ്, ഹരികൃഷ്ണന്, ജാഫര്‍ ഇടുക്കി, അഭിറാം, മാത്യു, അസീം ജമാല്‍, ദിവ്യ ഗോപിനാഥ്, നന്ദന വര്‍മ്മ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെെജു ഖാലിദ് നിർവ്വഹിക്കുന്നു. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്നു.
ചിത്രം 2020 ജനുവരി 10 ന് തിയേറ്ററുകളിലെത്തും.
Published by:
meera
First published:
December 19, 2019, 5:28 PM IST