• HOME
  • »
  • NEWS
  • »
  • film
  • »
  • Nizhal Movie Release| ആകാംക്ഷയും ദുരൂഹതയും നിറച്ച് നിഴൽ തിയേറ്ററുകളിൽ

Nizhal Movie Release| ആകാംക്ഷയും ദുരൂഹതയും നിറച്ച് നിഴൽ തിയേറ്ററുകളിൽ

എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ.

'നിഴൽ'

'നിഴൽ'

  • Share this:
    കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന നിഴൽ തിയേറ്ററുകളിൽ. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് നിഴൽ. റിലീസിന് മുന്നോടിയായി ചിത്രത്തിലെ 'ഇന്നലെ മെല്ലെനെ' എന്ന ഗാനം ഇന്നലെ രാത്രി അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.

    രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയ എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. എസ് സഞ്ജീവാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

    ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് നിഴൽ. സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

    Also Read-'സമാറ'ക്കു ശേഷം 'എതിരെ'; റഹ്മാൻ നായകനാകുന്ന പുതിയ സൈക്കോ ത്രില്ലർ

    ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അഞ്ചാംപാതിര എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മറ്റൊരു ത്രില്ലറാണ് നിഴല്‍.

    അപ്പു ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍.എറണാകുളമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

    മൂക്കിത്തി അമ്മൻ നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലോക്ക്ഡൗൺ കാലത്ത് ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇതുകൂടാതെ, നേട്രികൻ, അണ്ണാതെ, എന്നീ ചിത്രങ്ങളിലും നയൻതാരയാണ് നായിക. രജനീകാന്ത് നായകനാകുന്ന അണ്ണാതെയുടെ ചിത്രീകരണം ഹൈദരാബാദിലാണ്.
    Also Read-Happy Birthday Allu Arjun | ആരാധകരെ ത്രസിപ്പിക്കുന്ന അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ഡാൻസ് നമ്പറുകൾ ഇതാ

    സിനിമയുടെ ഷൂട്ടിങ്ങ് സംഘത്തിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് രജനി അടക്കമുള്ളവർ നിരീക്ഷണത്തിൽ പോയിരുന്നു. ഇതുകൂടാതെ ഫഹദ് ഫാസിൽ നായകനാകുന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലും നായികയാകുന്നത് നയൻതാരയാണ്.

    തുടർച്ചയായ രണ്ടാം ദിവസമാണ് കുഞ്ചാക്കോ ബോബൻ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചാര്‍ലിക്കുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ഇന്നലെയാണ് റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനൊപ്പം നിമിഷ സജയനും ജോജി ജോർജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാർട്ടിൻ പ്രകാട്ടിന്റെ മുൻ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് നായാട്ട് ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് നിഴൽ.
    Published by:Naseeba TC
    First published: