• HOME
  • »
  • NEWS
  • »
  • film
  • »
  • വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ; 'കള്ളനും ഭഗവതിയും' പോസ്റ്റർ പ്രകാശനം ചെയ്തു

വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ; 'കള്ളനും ഭഗവതിയും' പോസ്റ്റർ പ്രകാശനം ചെയ്തു

ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ

'കള്ളനും ഭഗവതിയും'

'കള്ളനും ഭഗവതിയും'

  • Share this:
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' (Kallanum Bhagavathiyum) എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ കുഞ്ചാക്കോ ബോബൻ്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രകാശനം ചെയ്തു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ഈ ചിത്രത്തിൽ അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാർ.

സലിംകുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കൂള്ളൂർ, ജയൻ ചേർത്തല, മാലാ പാർവ്വതി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. കെ.വി. അനിലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ ഗാനങ്ങൾക്ക് രഞ്ജിൻ രാജ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.

പത്താംവളവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് റാമാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - ജോൺ കുട്ടി, കലാസംവിധാനം -രാജീവ് കോവിലകം, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈൻ- ധന്യാ ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ടിവിൻ കെ. വർഗീസ്, അലക്സ് ആയുർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഭാഷ് ഇളമ്പൽ,
പ്രൊഡക്ഷൻ എക്സിക്യട്ടീവ് - ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ്‌ തിലകം.

നവംബർ 23 മുതൽ പാലക്കാട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. ഈസ്റ്റ് കോസ്റ്റ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്.



Also read: Pushpa 2 | പുഷ്പ 2നെ കുറിച്ചറിയണം; പ്രതിഷേധ സമരവുമായി അല്ലു അര്‍ജുന്‍ ഫാന്‍സ്, കേരളത്തിലും പ്രതിഷേധം

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ പുഷ്പ (Pushpa). സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. 2023 ല്‍ പുറത്തിറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അപ്‌ഡേറ്റുകളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിര്‍മാണ കമ്പനിക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ ആരാധകര്‍.

നിര്‍മാതാക്കളില്‍ ഒരാളായ ഗീതാ ആര്‍ട്‌സിന്റെ ഓഫീസിന്റെ മുന്നില്‍ ധര്‍ണ നടത്തിയ അല്ലു ആരാധകര്‍ ഇനിയും അപ്ഡേറ്റ് നല്‍കിയില്ലെങ്കില്‍ മൈത്രി സിനിമയുടെ ഓഫീസിന് മുന്നിലും ധര്‍ണ നടത്തേണ്ടി വരുമെന്നാണ് പറയുന്നത്.

Summary: The title first look from the film 'Kallanum Bhagavathiyum,' starring Vishnu Unnikrishnan and Anusree, has been released by Kunchacko Boban. The film, which is directed by East Coast Vijayan, also marks Bengali actor Moksha's debut
Published by:user_57
First published: