14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കടിഞ്ഞൂൽ പുത്രനെ വളർത്താനുള്ള പ്ലാനുമായി ചാക്കോച്ചൻ

Kunchacko Boban reveals how he plans to raise only son Isa who was born after long 14 years of wait | മകന്റെ വിശേഷങ്ങളും ഭാവിയിൽ മകനെ വളർത്താനുള്ള പ്ലാനുകളുമായി ചാക്കോച്ചൻ

News18 Malayalam | news18-malayalam
Updated: January 14, 2020, 3:35 PM IST
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കടിഞ്ഞൂൽ പുത്രനെ വളർത്താനുള്ള പ്ലാനുമായി ചാക്കോച്ചൻ
Kunchacko Boban reveals how he plans to raise only son Isa who was born after long 14 years of wait | മകന്റെ വിശേഷങ്ങളും ഭാവിയിൽ മകനെ വളർത്താനുള്ള പ്ലാനുകളുമായി ചാക്കോച്ചൻ
  • Share this:
ചാക്കോച്ചന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം ആരാധകർ തിരയുന്ന ഒരു സ്പെഷ്യൽ വ്യക്തിയുടെ കാര്യങ്ങളുണ്ട്. പിറന്ന നാൾ മുതൽ ഇസഹാക് ബോബൻ കുഞ്ചാക്കോ എന്ന ഇസയും താരമായി കഴിഞ്ഞു. അച്ഛനും അമ്മയും സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിൽ ഇസ എന്ന കുഞ്ഞുതാരം വാത്സല്യം ഏറ്റുവാങ്ങി നിറഞ്ഞു നിൽക്കുന്നു.

മകന്റെ വിശേഷങ്ങളും ഭാവിയിൽ മകനെ വളർത്താനുള്ള പ്ലാനുകളും ചാക്കോച്ചൻ ഒരു ഓൺലൈൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഇപ്പോൾ എട്ടു മാസം കഴിഞ്ഞ ഇസഹാക് സുഖമായിരിക്കുന്നു. കുഞ്ഞു കുസൃതികൾ ആരംഭിച്ചിട്ടുണ്ട്.

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കടിഞ്ഞൂൽ പുത്രനെ താലോലിക്കുന്ന തിരക്കിലാണ് പ്രിയ. നല്ല രീതിയിൽ മകന്റെ കാര്യങ്ങൾ നോക്കുന്നു. ഒരുപാട് ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും ദുഖങ്ങളും കടന്നു കിട്ടിയ സമ്മാനമാണ്. അവനെ ഏറ്റവും നല്ല മനുഷ്യനായി വളർത്തുക എന്ന ചെറിയ എന്നാൽ വലിയ ആഗ്രഹമാണ് ചാക്കോച്ചനുള്ളത്.

ആകെയുള്ളൊരു മകനായത് കൊണ്ട് സകല സുഖസൗകര്യങ്ങളും നൽകി വളർത്തുക എന്ന പരിപാടി ഇല്ല എന്ന് ചാക്കോച്ചൻ ഇപ്പോഴേ പറഞ്ഞു കഴിഞ്ഞു. കഷ്‌ടപ്പെട്ടും ബുദ്ധിമുട്ടിച്ചും വളർത്താൻ തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളത്. അങ്ങനെ കണ്ടും പഠിച്ചും അനുഭവിച്ചും തന്റെ മകൻ നല്ല മനുഷ്യനാവട്ടെ എന്നാണ് കുഞ്ചാക്കോ ബോബൻ ആഗ്രഹിക്കുന്നതും. ചാക്കോച്ചന്റെ കൂടുതൽ വിശേഷങ്ങൾ ഈ വീഡിയോ അഭിമുഖത്തിൽ.

Published by: meera
First published: January 14, 2020, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading