‘തിങ്കളാഴ്‌ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ (Kunchacko Boban) നായകനാക്കി സംവിധാനം ചെയ്യുന്ന ‘പത്മിനി’ (Padmini movie) എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അപർണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ.
കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് ‘പത്മിനി’. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു.
Also read: ‘സിനിമയിറങ്ങി 10 ദിവസത്തിൽ കളക്ഷൻ 50 കോടി’: നിർമാതാക്കളോട് ആദായനികുതി വകുപ്പ് കണക്കു ചോദിക്കുന്നു
സംഗീതം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, കല- ആർഷാദ്, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, സ്റ്റിൽസ്- ഷിജിൻ, എഡിറ്റർ- മനു, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Kunchacko Boban, Senna Hegde movie Padmini wrapped
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.