അമ്പിളി ഗാനത്തിന് ചുവടു വച്ച് ചാക്കോച്ചനും സൗബിനും നസ്രിയയും
അമ്പിളി ഗാനത്തിന് ചുവടു വച്ച് ചാക്കോച്ചനും സൗബിനും നസ്രിയയും
Kunchacko Boban, Soubin Shahir, Nazriya Nazim dancing to Ambili song | ഞായറാഴ്ച കൊച്ചിയിൽ നടന്ന അമ്പിളി സംഗീത സന്ധ്യയിലാണ് ഞാൻ ജാക്സനല്ലടാ... എന്ന് തുടങ്ങുന്ന ഗാനത്തിന് ഇവർ അപ്രതീക്ഷിത നൃത്തം അവതരിപ്പിച്ചത്
സൗബിൻ ഷാഹിറിന്റെ വ്യത്യസ്ത നൃത്ത രംഗത്തോടെ പുറത്തു വന്ന അമ്പിളിയിലെ ഞാൻ ജാക്സനല്ലടാ... ഗാനത്തിന് ചുവടു വച്ച് കുഞ്ചാക്കോ ബോബനും സൗബിനും, നസ്രിയയും . ഓഗസ്റ്റ് 4 ഞായറാഴ്ച കൊച്ചിയിൽ നടന്ന അമ്പിളി സംഗീത സന്ധ്യയിലാണ് ഞാൻ ജാക്സനല്ലടാ എന്ന് തുടങ്ങുന്ന ഗാനത്തിന് ഇവർ അപ്രതീക്ഷിത നൃത്തം അവതരിപ്പിച്ചത്. സൗബിൻ ചുവടു വയ്ക്കുന്നത് നേരിൽ കാണാൻ പരിപാടിക്കെത്തിയ പ്രേക്ഷക സംഘത്തിനും സാധിച്ചു. നസ്രിയയുടെ അനുജൻ നവീൻ ആദ്യമായി വേഷമിടുന്ന ചിത്രം കൂടിയാണിത്.
ലൈവ് പരിപാടിയിൽ ഗായകരായ ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവർ പങ്കെടുത്തു.
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന് ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്വി റാം ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്ലിങിനും യാത്രക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.
നാഷണല്‍ സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. E4 എന്റര്‍ടെയ്ന്‍മെന്റ്സ്, AVA പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് സൂരജ് ഫിലിപ്പ്, പ്രേംലാല്‍ കെ.കെ. എന്നിവരാണ്.
'യു' സർട്ടിഫിക്കറ്റ് ലഭിച്ച അമ്പിളി ഓഗസ്റ്റ് ഒൻപതിന് റിലീസ് ആവും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.