ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം സിനിമകൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമായ 'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) പോസ്റ്ററിൽ തീർത്തും വേറിട്ട റോളിൽ കുഞ്ചാക്കോ ബോബൻ (Kunchacko Boban). കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിനു ശേഷം വീണ്ടും സന്തോഷ് ടി. കുരുവിളയോടൊപ്പം രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗായത്രി ശങ്കർ നായികയാവുന്നു. ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്സ്'എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു.
“കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കാതൽ. സിനിമ കോടതിമുറി കേന്ദ്രീകൃതമാണ്. സിനിമയുടെ 80 ശതമാനവും സംഭവിക്കുന്നത് ഒരു കോടതിക്കുള്ളിലാണ്, ” സിനിമയെക്കുറിച്ച് സംവിധായകൻ രതീഷ് ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
സിനിമയുടെ ഭൂരിഭാഗവും ഒരു കോടതിക്കുള്ളിലാണെങ്കിലും, ഒരു തരത്തിലും ചെറിയ ക്യാൻവാസിൽ നിർമ്മിച്ച സിനിമയല്ല ഇതെന്ന് രതീഷ് പറയുന്നു. “ബാക്കിയുള്ള 20 ശതമാനം വലുതാണ്. സത്യപ്രതിജ്ഞാ ചടങ്ങ്, രാഷ്ട്രീയ പാർട്ടി യോഗം, ക്ഷേത്രോത്സവം തുടങ്ങിയ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ചിത്രീകരിക്കാൻ തിരക്കഥയെഴുതിയതല്ല സിനിമ. 6-7 മാസങ്ങൾക്ക് ശേഷം എല്ലാം സാധാരണ നിലയിലാകുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ആദ്യത്തെ ലോക്ക്ഡൗൺ കാലത്ത് എഴുതിയതാണ് ഇത്. കോടതി രംഗങ്ങളിൽ പോലും 100 പേർ സെറ്റിൽ വേണം," രതീഷ് കൂട്ടിച്ചേർത്തു.
ഗാനരചന-വൈശാഖ് സുഗുണൻ, സംഗീതം-ഡോൺ വിൻസെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- അരുൺ സി. തമ്പി, പ്രൊഡക്ഷന്‍ കണ്ട്രോളർ- ബെന്നി കട്ടപ്പന, പ്രൊമോഷൻ കൺസൽട്ടൻറ് - വിപിൻ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കർ, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- മെൽവി ജെ, സ്റ്റിൽസ്- സാലു പേയാട്, പരസ്യകല- ഓൾഡ് മോങ്ക്സ്, സൗണ്ട്- വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, ഫിനാൻസ് കൺട്രോളർ- ജോബീസ് ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജംഷീർ പുറക്കാട്ടിരി.
Summary: Kunchacko Boban gets into the skin of a what seems to be an out-of-the-box kind of character for his next titled 'Nna Thaan Case Kodu' directed by Ratheesh Balakrishnan Pothuval, maker of 'Android Kunjappan'ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.