നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല, കുട്ടിക്കരണം മറിഞ്ഞ് ചാക്കോച്ചൻ

    ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല, കുട്ടിക്കരണം മറിഞ്ഞ് ചാക്കോച്ചൻ

    താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

    കുഞ്ചാക്കോ ബോബൻ

    കുഞ്ചാക്കോ ബോബൻ

    • Share this:
      ഒന്ന്, രണ്ട്, മൂന്ന്. മൂന്നാമത്തെ ചാട്ടത്തിൽ പതുപതുത്ത ഫോം ബെഡിലേക്ക് ഒരൊറ്റ മലക്കം മറിച്ചിൽ. കുട്ടിത്തം വിട്ടുമാറാത്ത ആ കുട്ടി മറ്റാരുമല്ല, മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ തന്നെ. സിനിമയിലെ തിരക്കുകൾ മാറ്റി വച്ച നേരത്ത് നടത്തിയ രസകരമായ കുട്ടിക്കരണം മറിച്ചിൽ ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ് ചാക്കോച്ചൻ. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "എൻ്റെ കുട്ടിക്കരണം ആവശ്യപ്പെട്ടവർക്ക്. ഒരിക്കലും നിങ്ങളിലെ കുട്ടിയെ നഷ്ടപ്പെടുത്താതിരിക്കുക." ചാക്കോച്ചൻ പറയുന്നു.  അനന്തരവന്മാർക്കൊപ്പമുള്ള ചാടിക്കളി വീഡിയോക്ക് തൊട്ടു പിന്നാലെയാണ് ചാക്കോച്ചന്റെ ഒറ്റക്കുള്ള മലക്കം മറിച്ചിൽ വരുന്നത്.




      അടുത്തിടെയിറങ്ങിയ തട്ടുമ്പുറത്ത് അച്യുതൻ, അള്ള് രാമേന്ദ്രൻ എന്നീ ചാക്കോച്ചൻ ചിത്രങ്ങൾ നല്ല പ്രതികരണമാണ് നേടിയത്. വിജയ് സൂപ്പറും പൗർണ്ണമിയും സംവിധായകൻ ജിസ് ജോയിയുടെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാണ്. ഈ ചിത്രം കൂടാതെ സൗബിൻ ഷാഹിർ, ഗപ്പി സംവിധായകൻ ജോൺ പോൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പ്രഖ്യാപിച്ചിരുന്നു. നിലവിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ്സിൽ കുഞ്ചാക്കോ ബോബൻ ഡോക്ടറുടെ വേഷം ചെയ്യുന്നുണ്ട്. കൂടാതെ നിത്യ മേനോൻ നായികയാവുന്ന ഷഹീദ് ഖാദർ ചിത്രവും ചാക്കോച്ചന്റേതായി ഉണ്ട്.

      First published: