അച്ഛന്റെ സിനിമയെങ്കിൽ ആദ്യ ദിവസത്തെ ഷോ; അത് നിർബന്ധാ
അച്ഛന്റെ സിനിമയെങ്കിൽ ആദ്യ ദിവസത്തെ ഷോ; അത് നിർബന്ധാ
Kunchacko Boban's son Isahak makes it a point to watch Anjaam Pathiraa on release day | 46K ലൈക്കാണ് 12 മണിക്കൂറിനുള്ളിൽ ഇസ കുട്ടിയുടെ കുഞ്ഞു പുഞ്ചിരി നേടിയത്
അഞ്ചാം പാതിരാ കാണാൻ തിയേറ്ററിൽ ഇസ
Last Updated :
Share this:
കുഞ്ഞു ഇസ പിറന്ന ശേഷം അച്ഛൻ നായകനാവുന്ന ആദ്യ ചിത്രമാണ് അഞ്ചാം പാതിരാ. ഇതിനിടെ 'വൈറസ്' റിലീസ് ആയെങ്കിലും അതൊരു മൾട്ടി സ്റ്റാർ സിനിമയായിരുന്നു. അത് കൊണ്ട് തന്നെ ഇസക്ക് അച്ഛൻ നായകനാവുന്നത് സ്ക്രീനിൽ ആസ്വദിച്ചു കണ്ടേ പറ്റൂ. അതും ആദ്യ ദിവസം തന്നെ.
അച്ഛന്റെ സിനിമ ആദ്യ ദിവസം സ്വന്തം സീറ്റിൽ ഇരുന്നു കാണാൻ എത്തിയ ഇസയുടെ ഫോട്ടോ കുഞ്ചാക്കോ ബോബൻ ഫേസ്ബുക് പോസ്റ്റിലൂടെ ഷെയർ ചെയ്തു. പി.വി.ആർ. സിനിമാസ്സിൽ ഗോൾഡ് ക്ലാസിലാണ് ഇസയുടെ ഇരിപ്പ്.
എന്നാൽ മുൻപും പല തവണ സംഭവിച്ചത് പോലെത്തന്നെ അച്ഛനെക്കാൾ കൂടുതൽ ലൈക്കും ഷെയറും ഇസ അടിച്ചോണ്ടു പോവുകയും ചെയ്തു. 46K ലൈക്കാണ് 12 മണിക്കൂറിനുള്ളിൽ ഇസ കുട്ടിയുടെ കുഞ്ഞു പുഞ്ചിരി നേടിയത്.
എന്തായാലും ഈ സിനിമ നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഇടങ്ങളിൽ വരില്ലെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ അഞ്ചാം പാതിരാ എന്ന ഈ വർഷത്തെ ആദ്യ ഹിറ്റ് തിയേറ്ററിൽ മാത്രമേ കാണാൻ പറ്റൂ.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.