എല്ലാവരും ഹാപ്പി ഓണം ആശംസിച്ചപ്പോൾ അച്ഛന്റെ കയ്യിൽ ഒന്നും മിണ്ടാതെ ചാക്കോച്ചന്റെ കുഞ്ഞ് ഇസ

Kunchacko Boban's son Iza appears in an Onam wish video | കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും ഓണാശംസ

news18-malayalam
Updated: September 15, 2019, 5:04 PM IST
എല്ലാവരും ഹാപ്പി ഓണം ആശംസിച്ചപ്പോൾ അച്ഛന്റെ കയ്യിൽ ഒന്നും മിണ്ടാതെ ചാക്കോച്ചന്റെ കുഞ്ഞ് ഇസ
കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിന്റെയും ഓണാഘോഷം
  • Share this:
മുതിർന്നവർ എല്ലാം ഹാപ്പി ഓണം ആശംസിച്ചപ്പോൾ ചുറ്റും നടക്കുന്നതിനെപ്പറ്റി വലിയ പിടി ഇല്ലാതെ അച്ഛന്റെ കയ്യിൽ ഇരിക്കുകയാണ് കുഞ്ഞ് ഇസ. പറയുന്നതെന്തെന്നോ, എന്താണ് പറയേണ്ടതെന്നോ അറിയേണ്ട പ്രായമായിട്ടില്ല കേവലം മാസങ്ങൾ പ്രായമായ ഇസഹാക്കിന്.

കസവു മുണ്ട് ചുറ്റി അച്ഛൻ കുഞ്ചാക്കോ ബോബന്റെയും കുടുംബത്തിലെ ആണുങ്ങളുടേയുമൊപ്പം കൂട്ടത്തിലെ ഇളയ ആൺതരിയും. അടുത്ത ഓണമാകട്ടെ, ഇസയും ആഘോഷങ്ങളുമായി ഒപ്പം കൂടുന്നത് പ്രേക്ഷകർക്ക് കാണാം. ഓണമാശംസിച്ചതിന് ശേഷം കൂട്ടത്തിന് നടുവിൽ നിന്നും നേരെ അച്ഛന്റെ കയ്യിലിരുന്ന് തന്റെ വഴിക്ക് പോവുകയാണ് ഇസ.

ഇക്കഴിഞ്ഞ ഏപ്രിൽ 17നാണ് മകൻ പിറന്ന വിവരം ലോകത്തെയും ആരാധകരെയും കുഞ്ചാക്കോ ബോബൻ അറിയിച്ചത്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മകന്റെ കുഞ്ഞി കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്തു അടിക്കുറിപ്പോടു കൂടിയാണ് വാർത്ത പങ്കുവച്ചത്. ജൂനിയർ കുഞ്ചാക്കോയും എല്ലാവർക്കും സ്നേഹം അറിയിക്കുന്നു എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാക്കോച്ചനും ഭാര്യക്കും ഉണ്ടായ കുഞ്ഞാണ് ഇസഹാക് ബോബൻ കുഞ്ചാക്കോ എന്ന ഇസ. ശേഷം ഈസ്റ്ററിനും മാതൃ ദിനത്തിലും ഒക്കെയായി മകന്റെ വിവേഷങ്ങൾ ചാക്കോച്ചൻ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. ഇസയുടെ മാമ്മോദീസ ചടങ്ങും പ്രൗഢ ഗംഭീര ചടങ്ങായി ആഘോഷിച്ചിരുന്നു. 
View this post on Instagram
 

🔊 Welcoming 🤗the new member to the Boy gang!!! ☂️☂️ 🌼Onamwith family@976panangad🌸


A post shared by Kunchacko Boban (@kunchacks) on


First published: September 15, 2019, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading