HOME » NEWS » Film »

സ്വന്തം പേരുള്ള കുപ്പായമണിഞ്ഞ് ചാക്കോച്ചന്റെ ഇസയുടെ നീന്തൽ

Kunchacko Boban's son starts his basics with this cute lesson | താൻ വിചാരിച്ചാലും അച്ഛന് കിട്ടുന്ന സ്നേഹമൊക്കെ നേടാൻ ആവും എന്ന് ഇസയും തെളിയിച്ചിരിക്കുന്നു

news18-malayalam
Updated: September 27, 2019, 3:48 PM IST
സ്വന്തം പേരുള്ള കുപ്പായമണിഞ്ഞ് ചാക്കോച്ചന്റെ ഇസയുടെ നീന്തൽ
Kunchacko Boban's son starts his basics with this cute lesson | താൻ വിചാരിച്ചാലും അച്ഛന് കിട്ടുന്ന സ്നേഹമൊക്കെ നേടാൻ ആവും എന്ന് ഇസയും തെളിയിച്ചിരിക്കുന്നു
  • Share this:
സ്വന്തം പേരുള്ള ജേഴ്‌സി. നിലത്ത് കമിഴ്ന്ന് കിടന്ന് നീന്താനായി ആഞ്ഞു പിടിക്കുകയാണ് കുഞ്ഞ് ഇസ. ഇസഹാക് ബോബൻ കുഞ്ചാക്കോ എന്ന ചാക്കോച്ചന്റെ കുഞ്ഞ് മകന് പ്രായം ആറു മാസമായിരിക്കുന്നു. ആദ്യ ചുവടുകൾക്കു മുൻപുള്ള ഓമനത്തം തുളുമ്പുന്ന പരിശ്രമങ്ങളിലാണ് ഇസയിപ്പോൾ. അച്ഛൻ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഇസയുടെ കുഞ്ഞ് വികൃതികളിൽ ഏറ്റവും പുതിയതാണീ ചിത്രം.

ഇതൊക്കെ കണ്ടാൽ ആരാധകർക്ക് അടങ്ങി ഇരിക്കാനൊക്കുമോ? 76K ലൈക്കും, 300ൽ പരം ഷെയറും, രണ്ടായിരത്തോളം കമന്റുകളും നേടിയിരിക്കുകയാണ് ഇസ. സിനിമയിൽ എത്തി താരമായിട്ടില്ലെങ്കിലും, താൻ വിചാരിച്ചാലും അച്ഛന് കിട്ടുന്ന സ്നേഹമൊക്കെ നേടാൻ ആവും എന്ന് ഇസയും തെളിയിച്ചിരിക്കുന്നു.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ചാക്കോച്ചനും ഭാര്യ പ്രിയക്കും പൊന്നോമന പിറന്നപ്പോൾ ആശംസയുമായി സിനിമാ ലോകം മുഴുവനും ഉണ്ടായിരുന്നു. ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നൽകിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.



First published: September 27, 2019, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories