സ്ഥലം: കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റാഗ്രാം. ഏറ്റവും പുതിയ പരസ്യത്തിന്റെ വീഡിയോ പോസ്റ്റ്. തൊട്ടു താഴെ ട്രോളാൻ വേണ്ടി തന്നെ എത്തിയ ഒരാളുടെ കമന്റ്. അടുത്തിടെയായി താരങ്ങൾ അത്തരം പോസ്റ്റ് കണ്ട് നിശബ്ദത പാലിക്കുന്ന പരിപാടി ഏതാണ്ട് നിർത്തിയ മട്ടാ. ചൂടാറാതെ തന്നെ തന്നയാൾക്കു മറുപടി കൊടുക്കും. ചാക്കോച്ചനും പതിവ് തെറ്റിച്ചില്ല. 'ചാക്കോച്ചാ നല്ലൊരു സിനിമ ഈ അടുത്തെങ്ങാനും കാണാൻ പറ്റുമോ? അനിയത്തി പ്രാവ് കഴിഞ്ഞിട്ടൊന്നും കാണാൻ പറ്റീട്ടില്ല'. നല്ല സിനിമകാണാൻ കഴിയാനാവാത്ത ആ പ്രേക്ഷകന്റെ വിലാപത്തിനു മറുപടി ഇങ്ങനെ. "മണിച്ചിത്രത്താഴ് കാണൂ." ഒപ്പം ഒരു കൂപ്പുകൈയ്യും.
കൊട്ടും കുരവയുമായൊന്നും ഇല്ലാതെ ഇറങ്ങുന്ന ചാക്കോച്ചൻ ചിത്രങ്ങൾ എപ്പോഴും കുടുംബ സദസ്സുകൾക്ക് പ്രിയങ്കരമാണ്. അടുത്തിടെയിറങ്ങിയ തട്ടുമ്പുറത്ത് അച്യുതൻ, അള്ള് രാമേന്ദ്രൻ എന്നീ ചാക്കോച്ചൻ ചിത്രങ്ങൾ നല്ല പ്രതികരണമാണ് നേടിയത്.ജിസ് ജോയ് ചിത്രം കൂടാതെ സൗബിൻ ഷാഹിർ, ഗപ്പി സംവിധായകൻ ജോൺ പോൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പ്രഖ്യാപിച്ചിരുന്നു. നിലവിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ്സിൽ കുഞ്ചാക്കോ ബോബൻ ഡോക്ടറുടെ വേഷം ചെയ്യുന്നുണ്ട്. കൂടാതെ നിത്യ മേനോൻ നായികയാവുന്ന ഷഹീദ് ഖാദർ ചിത്രം, വിജയ് സൂപ്പറും പൗർണ്ണമിയും സംവിധായകൻ ജിസ് ജോയിയുടെ ഒരു സിനിമ എന്നിവയുമുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.