നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പ്രായം കൂടുന്തോറും അഭിനയം നന്നാവുന്നുണ്ട് കേട്ടോ; വോ, താങ്ക് യു'

  'പ്രായം കൂടുന്തോറും അഭിനയം നന്നാവുന്നുണ്ട് കേട്ടോ; വോ, താങ്ക് യു'

  Kunchacko wishes Joju George a happy birthday | കൂട്ടുകാരന് സിമ്പിൾ 'പണി' നൽകിയൊരു ജന്മദിനാശംസ

  കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്

  കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്

  • Share this:
   പുതിയ ചിത്രം 'പട'യിൽ കുഞ്ചാക്കോ ബോബനും ജോജു ജോർജ്ജും നായകനിരയിൽ അണിനിരക്കുന്നത് പ്രേക്ഷകർക്ക് അധികം വൈകാതെ തന്നെ കാണാം. കൂടാതെ മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിലും ഇവർ എത്തുമെന്ന് വാർത്തകൾ വന്നിരുന്നു.

   എന്നാൽ വെള്ളിത്തിരക്ക് പുറത്തും വളരെ നല്ല സുഹൃത്തുക്കളാണ് ഇരുവരും. ജോജുവിന്റെ ചിത്രം ജോസഫിന് ചാക്കോച്ചന്റെ ഭാര്യ പ്രിയ കുഞ്ചാക്കോക്ക് പ്രത്യേക അവാർഡ് നൽകിയ കാര്യവും ശ്രദ്ധേയമായിരുന്നു. അതിന്റെ കാര്യം പിന്നീട് വ്യക്തമാക്കിയത് രമേശ് പിഷാരടിയാണ്.

   പ്രിയ ഗർഭിണിയായിരിക്കുന്ന സമയത്ത് പിരിമുറുക്കം സംഭവിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ചിന്തിക്കരുതെന്നു ഡോക്‌ടറുടെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി ജോസഫ് നായകൻ ജോജു പ്രിയയെ ഒരു ദിവസം ഫോണിൽ വിളിക്കുന്നത്. എങ്ങനെയാണ് ഒരു സ്ത്രീയുടെ മൃതശരീരം ഉള്ള രംഗം ചിത്രീകരിച്ചതെന്ന് കാര്യകാരണ സഹിതം ജോജു പ്രിയയോട് വിവരിക്കുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞതും ചാക്കോച്ചൻ ഇക്കാര്യം പിഷാരടിയോടു പറയുകയും ചെയ്തു. ഏകദേശം ഒൻപതാം മാസം വരെയും ആ രംഗം ഓർത്ത് പ്രിയ വ്യാകുലപ്പെടുമായിരുന്നത്രെ. ഇതാണ് ചിത്രത്തിന്റെ വിജയത്തിനൊപ്പം പ്രിയയെയും കൂട്ടാനുള്ള കാരണം.

   ജോജുവിന്റെ പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ദിവസം. ഒരു ചെറിയ 'പണി'യുള്ള ജന്മദിനാശംസയാണ് ചാക്കോച്ചൻ ജോജുവിനായി അർപ്പിക്കുന്നത്. ചാക്കോച്ചന്റെ സോഷ്യൽ മീഡിയയിൽ 'പ്രായം കൂടുന്തോറും അഭിനയം നന്നാവുന്നുണ്ട് കേട്ടോ' എന്ന ചാക്കോച്ചന്റെ ആശംസക്ക് 'വോ, താങ്ക് യു' എന്ന് ജോജു മറുപടി നല്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
   First published:
   )}