Kunjeldho teaser | തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ സ്വാഗതം ചെയ്ത് 'കുഞ്ഞെൽദോ' ടീസർ
Kunjeldho teaser | തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ സ്വാഗതം ചെയ്ത് 'കുഞ്ഞെൽദോ' ടീസർ
Kunjeldho teaser is a welcome call to theatres | ചിത്രം ഡിസംബർ 24-ന് റിലീസ് ചെയ്യും
ടീസറിൽ ആസിഫ് അലി
Last Updated :
Share this:
ആസിഫ് അലിയെ (Asif Ali) പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി (Mathukkutty) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' (Kunjeldho) എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. 'കുഞ്ഞെൽദോയെ' ഡിസംബർ 24-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയേറ്ററിലെത്തിക്കുന്നു.
'കല്‍ക്കി'ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.
സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം. ദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു.
Also read: കെ.എസ്. ചിത്രയുടെ ആലാപനം; സുരേഷ് ഗോപി ചിത്രം 'കാവലിലെ' ലിറിക്കൽ ഗാനം പുറത്തിറങ്ങി
സുരേഷ് ഗോപിയെ (Suresh Gopi) കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രൺജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാവല്‍' (Kaval movie) എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണൻ എഴുതി, രഞ്ജിൻ രാജ് ഈണം പകർന്ന് കെ.എസ്. ചിത്ര പാടിയ 'കാർമേഘം മൂടുന്നു...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
നവംബർ 25-ന് ഗുഡ്വിൽ എന്റർടൈൻമെന്റ്സ് റിലീസ് 'കാവൽ' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു.
രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന് അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർത്ഥവി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.