നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഐ ആം ദി പോപ്പ്'; ദുരൂഹതയും നിഗൂഢതയും നിറഞ്ഞ് 'കുറാത്ത്' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

  'ഐ ആം ദി പോപ്പ്'; ദുരൂഹതയും നിഗൂഢതയും നിറഞ്ഞ് 'കുറാത്ത്' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

  പ്രേതകഥകളും ബ്ലാക്ക് മാജിക്കും ആസ്പദമാക്കി ഒരുപാട് ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും ആന്റിക്രൈസ്റ്റ് പ്രമേയമായി വന്ന ചിത്രങ്ങള്‍ വളരെ അപൂര്‍വമാണ്.

  • Share this:
   ദുരൂഹതകളും നിഗൂഢതകളും നിറഞ്ഞ 'കുറാത്ത്' മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഇരുട്ട് നിറഞ്ഞ മുറിയും ടേബിള്‍ ലാബ് വെളിച്ചത്തില്‍ ബൈബിളും കൊന്തയും നിയമപുസ്തകങ്ങളും നോക്കിയിരിക്കുന്ന മനുഷ്യനാണ് പോസ്റ്ററില്‍ ഉള്ളത്.

   ബാബാ ഫിലിം കമ്പനിയുടെ ബാനറില്‍ ഹമദ് ബിന്‍ ബാബ നിര്‍മ്മിച്ച്, നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന 'കുറാത്തി'ന്റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി 'ഐ ആം ദി പോപ്പ്' എന്ന ടാഗ് ലൈനില്‍ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ഇടം പിടിച്ചിരുന്നു.

   മലയാള സിനിമയില്‍ ഒട്ടും തന്നെ കണ്ടുപരിചയം ഇല്ലാത്ത ആന്റിക്രൈസ്റ്റ് കഥാപാശ്ചാത്തലത്തിലുള്ള ചിത്രം ആയിരിക്കുമെന്ന സൂചന പോസ്റ്ററില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ അത്തരം നിഗൂഢതകളെ ഊട്ടിയുറപ്പിക്കുന്നുണ്ട്.

   ഇരുട്ട് നിറഞ്ഞ മുറിയിലെ മേശക്കരുകില്‍ ടേബിള്‍ ലാബ് വെളിച്ചത്തില്‍ ബൈബിളും കൊന്തയും നിയമപുസ്തകങ്ങളും നോക്കിയിരിക്കുന്ന പുറം തിരിഞ്ഞിരിക്കുന്ന മനുഷ്യനാണ് പോസ്റ്ററില്‍ ഉള്ളത്.

   പ്രേതകഥകളും ബ്ലാക്ക് മാജിക്കും ആസ്പദമാക്കി ഒരുപാട് ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും ആന്റിക്രൈസ്റ്റ് പ്രമേയമായി വന്ന ചിത്രങ്ങള്‍ വളരെ അപൂര്‍വമാണ്. അതുകൊണ്ട് തന്നെ പുതുമയുള്ള ഈ വിഷയത്തില്‍ വരുന്ന ചിത്രം പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവം ആയിരിക്കും.

   സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ താരനിര്‍ണ്ണയത്തിന് ശേഷം പുറത്ത് വിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

   രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന്്. ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യന്‍ ആണ്.

   എന്‍.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനര്‍. എഡിറ്റര്‍ ഡിപിന്‍ ദിവാകരന്‍. പി.എസ് ജയഹരിയാണ് സംഗീതം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സഹസ് ബാലയുമാണ്. അരുണ്‍ മനോഹരാണ് കോസ്റ്റ്യൂം ഡിസൈനര്‍. മേക്കപ്പ് പി.വി ശങ്കറും സംഘടനം മാഫിയ ശശിയുമാണ്.

   ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ജെ വിനയനാണ് നിര്‍വഹിക്കുന്നത്. സ്റ്റില്‍സ് ഹരി തിരുമല, ഡിസൈന്‍ സഹീര്‍ റഹ്‌മാനുമാണ്. പി.ആര്‍.ഓ പി.ശിവപ്രസാദും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം.ആര്‍ പ്രൊഫഷണല്‍ നിര്‍വഹിക്കുന്നു.

   Also Read - 'ഏക് ദിന്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ണിമുകുന്ദന്‍ പാടിയ ഗാനവും പുറത്തിറങ്ങി

   വിയാന്‍ വിഷ്ണു സംവിധാനം ചെയ്ത ഷിബു സുശീലന്‍ നിര്‍മ്മിച്ച ഏക് ദിന്‍ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറക്കി.

   പുതുമുഖങ്ങള്‍  മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു നിര്‍ണായക റോളില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ഒരു പാട്ട് പാടിയിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്.
   Published by:Karthika M
   First published:
   )}