• HOME
 • »
 • NEWS
 • »
 • film
 • »
 • Kurutholapperunnal | 'കുരുത്തോലപ്പെരുന്നാൾ' സിനിമയുടെ ചിത്രീകരണം പെരുവണ്ണാമൂഴിയിൽ പുരോഗമിക്കുന്നു

Kurutholapperunnal | 'കുരുത്തോലപ്പെരുന്നാൾ' സിനിമയുടെ ചിത്രീകരണം പെരുവണ്ണാമൂഴിയിൽ പുരോഗമിക്കുന്നു

നടൻ ശ്രീനിവാസൻ ഈ ചിത്രത്തിൽ ശ്രീനിവാസനായിത്തന്നെ അഭിനയിക്കുന്നു

കുരുത്തോലപ്പെരുന്നാൾ

കുരുത്തോലപ്പെരുന്നാൾ

 • Last Updated :
 • Share this:
  ജനപ്രിയ കോമഡി ഷോകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഡി. കെ. ദിലീപ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കുരുത്തോല പെരുന്നാൾ' (Kurutholapperunnal) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോടു ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിൽ പുരോഗമിക്കുന്നു.

  ഫാദർ മാത്യു തകടിയേൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. നോബിയും ഹരീഷ് കണാരനുമാണ് ആദ്യരംഗത്തിൽ അഭിനയിച്ചത്.

  മിലാ ഗ്രോസ് എൻ്റെർടൈൻമെൻ്റ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മുടപ്പുര മൂവീസിൻ്റെ ബാനറിൽ നിഥിൻ പുറക്കാട്ട് ഈ ചിത്രം നിർമ്മിക്കുന്നു. കുടിയേറ്റ കർഷകരുടെ ജീവിത പശ്ചാത്തലത്തിലുടെ ഒരു പ്രണയകഥ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

  നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസൻ ഈ ചിത്രത്തിൽ ശ്രീനിവാസനായിത്തന്നെ അഭിനയിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റും പ്രധാന വേഷത്തിലഭിനയിക്കുന്നു.

  സുധീഷ്, ജാഫർ ഇടുക്കി, നെൽസൺ, ബിനു അടിമാലി, രവീന്ദ്രൻ, കോട്ടയം നസീർ, ജയശങ്കർ, ആഷിക, അപ്പുണ്ണി ശശി, ബേബി (ആക്ഷൻ ഹീറോ ഫെയിം) അംബികാ മോഹൻ, ഉത്തര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ഹരിനാരായണൻ്റെ ഗാനങ്ങൾക്ക് ജാസി ഗിഫ്റ്റ് ഈണം പകർന്നിരിക്കുന്നു. സജിത് വിസ്ത ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവാധാനം - കോയ, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്യൂം ഡിസൈൻ - ബ്യൂസി.

  ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിജിഷ് പിള്ള, അസ്സോസ്സിയേറ്റ് ഡയറക്ടർ - രവീഷ് നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ശ്യാം പ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആൻ്റണി ചുള്ളിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാല, പി.ആർ.ഒ. - വാഴൂർ ജോസ്.
  സ്റ്റിൽസ്- ഷിജിൽ ഒബ്സ്ക്യൂറാ.

  പെരുവണ്ണാമൂഴി, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.  Also read: ഒമിക്രോൺ പശ്ചാത്തലത്തിൽ രാജമൗലിയുടെ RRR റിലീസ് മാറ്റിവയ്ക്കുമോ?

  ബോക്‌സ് ഓഫീസിൽ ഇന്ത്യൻ സിനിമകൾ വീണ്ടും പ്രതാപകാലത്തേക്കുള്ള മടങ്ങിവരവിന് തുടക്കം കുറിച്ച വേളയിൽ വീണ്ടും രാജ്യത്തുടനീളമുള്ള കോവിഡ് -19 കേസുകളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം ആശങ്കയാവുന്നു. ഷാഹിദ് കപൂറും മൃണാൽ ഠാക്കൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജേഴ്‌സി 2021' ഡിസംബർ 31 ന് റിലീസ് ചെയ്യാനിരുന്നെങ്കിലും ചിത്രം മാറ്റിവയ്ക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു.

  നിലവിലെ സാഹചര്യവും അനിശ്ചിതത്വവും കണക്കിലെടുത്ത് കൂടുതൽ സിനിമകളുടെ റിലീസുകൾ വൈകിയേക്കും. ഡൽഹി സർക്കാർ ഇതിനകം തിയേറ്ററുകൾ അടച്ചിട്ടിരിക്കെ, മഹാരാഷ്ട്ര സിനിമാ തിയേറ്ററുകൾ 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നു, കൂടാതെ പല സംസ്ഥാനങ്ങളും രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

  ജനുവരി 7 ന് റിലീസ് ചെയ്യാനിരുന്ന ജൂനിയർ എൻടിആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന RRR അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കാൻ പോകുകയാണെന്ന് ഇപ്പോൾ അറിയുന്നു.
  Published by:user_57
  First published: