• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുട്ടനാടന്‍ ബ്ലോഗും പടയോട്ടവും തിയറ്ററുകളിലേക്ക്

news18india
Updated: September 14, 2018, 9:54 AM IST
കുട്ടനാടന്‍ ബ്ലോഗും പടയോട്ടവും തിയറ്ററുകളിലേക്ക്
news18india
Updated: September 14, 2018, 9:54 AM IST
മമ്മൂട്ടിയുടേത് ഉൾപ്പടെ രണ്ടു ചിത്രങ്ങൾ ഇന്ന് പ്രദർശനത്തിനെത്തുന്നു. തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗ്, പടയോട്ടം എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ബ്ലോഗ് എഴുത്തുകാരനായ ഹരിയുടെ വേഷത്തിലാണ് മമ്മൂട്ടി 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ എത്തുന്നത്. കുട്ടനാടിനെ പശ്ചാത്തലമാക്കി ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഷംന കാസിം, ലക്ഷ്മി റായ്, അനു സിത്താര, ദീപ്തി സതി, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, നെടുമുടി വേണു, തുടങ്ങി നിരവധിപേര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീക്ക് ഇബ്രാഹിം ഒരുക്കുന്ന ചിത്രമാണ് പടയോട്ടം. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ കുടുംബ ചിത്രമാണ് പടയോട്ടമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചെങ്കല്‍ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോനെത്തുന്നത്. രഘുവും സംഘവും തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് നടത്തുന്ന യാത്രയും സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍