• HOME
 • »
 • NEWS
 • »
 • film
 • »
 • La Tomatina | തക്കാളി കൊണ്ടുള്ള കളിയല്ല; ചോരക്കളിയുമായി 'ലാ ടൊമാറ്റിന'

La Tomatina | തക്കാളി കൊണ്ടുള്ള കളിയല്ല; ചോരക്കളിയുമായി 'ലാ ടൊമാറ്റിന'

ജോയ് മാത്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ട്രെയ്‌ലർ

ലാ ടൊമാറ്റിന

ലാ ടൊമാറ്റിന

 • Last Updated :
 • Share this:
  സ്‌പെയിനിലെ പ്രശസ്തമായ തക്കാളി ഉത്സവം ഒരിക്കലെങ്കിലും ചിത്രങ്ങളിലൂടെയോ വീഡിയോയിലൂടെയോ കണ്ടവരുണ്ടാവും. ഒരു കിലോ തക്കാളിയ്ക്ക് വില ഉയരുമ്പോൾ ശ്വാസമടക്കിപിടിക്കുന്ന നമ്മുടെ നാട്ടുകാർക്ക് ഇതൊരു ആഡംബരക്കാഴ്ച തന്നെയാണ്. 'ലാ ടൊമാറ്റിന' (La Tomatina) എന്നാണ് ഈ ആഘോഷത്തെ വിളിക്കുക. ജോയ് മാത്യു (Joy Mathew) വേഷമിടുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നു കഴിഞ്ഞു.

  സജീവൻ അന്തിക്കാടാണ് സംവിധായകൻ. പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

  ടി. അരുൺകുമാർ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച ചിത്രം ആദ്യമായി ഒരു മലയാള സിനിമയിൽ ഈ സ്പാനിഷ് ഉത്സവത്തെ അവതരിപ്പിക്കുന്നു. ജോയ് മാത്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.  തക്കാളിയുടെ നിറം ചുവപ്പെങ്കിൽ, ഇവിടെ ഈ പേരുകൊണ്ട് ചോരക്കളിയാണ് ഉദ്ദേശിക്കുന്നത്.

  പൊളിറ്റിക്കൽ ത്രില്ലർ എന്നാണ് ‘ലാ ടൊമാറ്റിന’യെ സംവിധായകൻ വിശേഷിപ്പിച്ചത്. ഒരു ജനാധിപത്യ രാജ്യത്ത് വ്യക്തികളുടെ സ്വകാര്യത പോലും ലംഘിക്കാൻ കഴിയുന്ന അജ്ഞാത ശക്തികളോട് പോരാടുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് സിനിമ.

  Also read: Pathonpatham Noottandu | ഒരാഴ്ച കൊണ്ട് ഒരു കോടി കടന്ന് 'പത്തൊൻപതാം നൂറ്റാണ്ട്' ട്രെയ്‌ലർ

  ചിത്രത്തിലെ ത്രില്ലിംഗ് സീക്വൻസുകൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് അണിയറപ്രവർത്തകർ വാഗ്ദാനം ചെയ്യുന്നു. ക്ലൈമാക്സിലെ ആക്ഷൻ സീക്വൻസുകളിൽ പ്രധാന നടൻ തക്കാളിയിൽ പൊതിഞ്ഞ രംഗങ്ങൾ ഉൾപ്പെടുന്നു. ഇതാദ്യമായാണ് ഒരു മലയാള സിനിമയിൽ ഇത്രയേറെ തക്കാളി ഉപയോഗിച്ച്‌ ഒരു രംഗം ചിത്രീകരിക്കുന്നത്.

  അഞ്ച് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജോയ് മാത്യുവിന് പുറമെ കോട്ടയം നസീറും ശ്രീജിത്ത് രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ഈ ചിത്രത്തിനായി ടൺ കണക്കിന് തക്കാളി മൈസൂരുവിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്തിരുന്നു. മൈസൂരു തക്കാളി മറ്റു തക്കാളികളേക്കാൾ തുടുത്തതും ചാറ് നിറഞ്ഞതുമാണ്. സന്ധ്യ എം ആണ് നിർമ്മാതാവ്.

  മെഡിറ്ററേനിയനിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്പെയിനിന്റെ കിഴക്ക് വലൻസിയൻ പട്ടണമായ ബുനോളിൽ നടക്കുന്ന ഒരു ഉത്സവമാണ് ലാ ടോമാറ്റിന. ഇതിൽ പങ്കെടുക്കുന്നവർ തക്കാളി എറിയുകയും തക്കാളി കൊണ്ടുള്ള വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. പൂർണ്ണമായും വിനോദ ആവശ്യങ്ങൾക്കായി പോരാടുക എന്ന്താണ് ഉദ്ദേശം. 1945 മുതൽ ആഗസ്ത് മാസത്തിലെ അവസാന ബുധനാഴ്ച, ബുനോളിൽ ഒരാഴ്ചത്തെ ആഘോഷവേളയിൽ ഇത് നടത്തപ്പെടുന്നു.

  ലാ ടോമാറ്റിന ബ്യൂണോൾ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ സമാനമായ ആഘോഷങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്.

  Summary: A Malayalam movie resonating to the name of the renowned Spanish festival La Tomatina has dropped an intriguing trailer. The film grabbed headlines for a scene having tons of tomatoes for its climax scene. The movie is touted to be a riveting crime thriller
  Published by:user_57
  First published: