നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Banaras movie | നവാഗതരുടെ ചിത്രമായ 'ബനാറസിന്റെ' ഗാനങ്ങളുടെ അവകാശം സ്വന്തമാക്കി ലഹരി മ്യൂസിക്

  Banaras movie | നവാഗതരുടെ ചിത്രമായ 'ബനാറസിന്റെ' ഗാനങ്ങളുടെ അവകാശം സ്വന്തമാക്കി ലഹരി മ്യൂസിക്

  'ബനാറസ്' മലയാളം ഉൾപ്പടെ ഇന്ത്യയിൽ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്നു

  ബനാറസ്

  ബനാറസ്

  • Share this:
   നാഷണൽ ഖാൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന 'ബനാറസ്' മലയാളം ഉൾപ്പടെ ഇന്ത്യയിൽ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്നു. ജയതീർത്ഥയാണ് 'ബനാറസ്' സംവിധാനം ചെയ്യുന്നത്. എല്ലാ ഭാഷകളിലുമുള്ള 'ബനാറസ്' എന്ന ഓഡിയോ-വീഡിയോ ഗാനങ്ങളുടെ അവകാശം ലഹരി മ്യൂസിക്ക് സ്വന്തമാക്കി.

   ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് നവാഗത നായകരുള്ള ഒരു ചിത്രത്തിലെ ഗാനങ്ങൾ വൻ തുകയ്ക്ക് സ്വന്തമാക്കുന്നത് എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. "അഞ്ചു ഭാഷകളിൽ ഒരുക്കുന്ന പുതുമുഖങ്ങളുടെ ചിത്രമായ ബനാറസിലെ ഗാനങ്ങൾ പേരുകേട്ട ലഹരി മ്യൂസിക്ക് എടുത്തതിൽ ആവേശം പകരുന്നു, ഒപ്പം സന്തോഷവും," സംവിധായകൻ ജയതീർത്ഥ പറഞ്ഞു.

   ബി ഇസ്ഡ് സമീർ അഹമ്മദ് ഖാൻ എം.എൽ.എയുടെ മകൻ സായിദ് ഖാൻ, 'ബനാറസ്' എന്ന ചിത്രത്തിൽ നായക നടനായി, സോണാൽ മൊണ്ടേരിയോയ്‌ക്കൊപ്പം അരങ്ങേറ്റം കുറിക്കുന്നു. സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീതം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം മികച്ച ഗാനങ്ങളാണ് ഒരുക്കിയിട്ടുണ്ട്.

   നിർമ്മാണം- തങ്കരാജ് ബല്ലാൽ, ഛായാഗ്രഹണം- അദ്വൈത ഗുരുമൂർത്തി, എഡിറ്റിംഗ്- കെ.എം. പ്രകാശ്, കൊറിയോഗ്രാഫി- എ. ഹർഷ. 'ബനാറസ്' എന്ന സിനിമ പേര് സൂചിപ്പിക്കുന്നത് പോലെ ബനാറസിലെ മാന്ത്രിക നഗരത്തിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ, ബനാറസിലെ 84 ഘട്ടുകളും ഹൃദയ സ്പർശിയായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്.
   വാർത്താ പ്രചരണം- എ.എസ്. ദിനേശ്, ശബരി.   Also read: ദർശനയുടെ തുടക്കം ഹിഷാമിന്റെ വീട്ടിലെ ചെറിയ സ്റ്റുഡിയോ മുറിയിൽ നിന്നും; പോസ്റ്റുമായി വിനീത് ശ്രീനിവാസൻ

   പുറത്തിറങ്ങി 24 മണിക്കൂർ തികയും മുൻപേ 17 ലക്ഷത്തിലധികം വ്യൂസ് നേടി യൂട്യൂബിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുകയാണ് പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലെ ദർശനാ എന്ന ഗാനം. ഹിഷാം അബ്ദുൽ വഹാബ്, ദർശന രാജേന്ദ്രൻ എന്നിവർ ചേർന്നാലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ അടുത്തെങ്ങുമില്ലാത്ത വിധം തരംഗം തീർത്ത മലയാള ചലച്ചിത്രഗാനമായി മാറിയിരിക്കുകയാണ്.

   കോളേജ് പശ്ചാത്തലത്തിലെ പ്രണയഗാനമാണ്‌ ദർശന. പ്രണവ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിട്ടുള്ളത്.

   ഹിഷാം തന്നെയാണ് ഗാനം ചിട്ടപ്പെടുത്തിയതും. മണിക്കൂറുകൾ കൊണ്ട് മലയാളികളുടെ മനംകവർന്ന ഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസന്റെ വാക്കുകൾ കേൾക്കാം.

   "ഞങ്ങളുടെ ഗാനത്തിന് നിങ്ങൾ നൽകുന്ന അതിരറ്റ സ്നേഹത്തിന് നന്ദി. ഹിഷാം അബ്ദുൽ വഹാബിന്റെ വീട്ടിലെ ചെറിയ സ്റ്റുഡിയോ മുറിയിൽ നിന്നും 2019 ജൂലൈ മാസത്തിലാണ് ദർശന ചിട്ടപ്പെടുത്തിയത്. മൈക്കിന്റെ മുന്നിൽ നിന്നുകൊണ്ട്‌ ആ ഗാനം ഒറ്റയടിക്ക് അവൻ പാടിത്തീർത്തപ്പോൾ അനുഭവിച്ച മാസ്മരികത ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇത് പുറത്തിറങ്ങാൻ ഞങ്ങൾ ഏകദേശം രണ്ട് വർഷവും മൂന്നു മാസങ്ങളും കാത്തിരുന്നു.

   ഹൃദയത്തിനു വേണ്ടി ഒട്ടേറെ ടെക്‌നീഷ്യന്മാരും സംഗീതജ്ഞരും പരിശ്രമിച്ചു. പ്രേക്ഷകർ വിലമതിക്കുന്ന ഒരു അനുഭവം അവർക്കു സമ്മാനിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഈ സിനിമയ്ക്കായി, ഞങ്ങളുടെ ഹൃദയത്തിനായി, സർവവും സമർപ്പിക്കുന്നു.

   ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനകളിൽ കൂട്ടുക. ഈശ്വരാനുഗ്രഹത്താൽ, ജനുവരി മാസത്തിൽ ഓഡിയോ കാസറ്റുകൾ എത്തും. സിനിമ ജനുവരിയിൽ പുറത്തിറങ്ങും. അതുവരെ ഞങ്ങളുടെ ഹൃദയം അൽപ്പാൽപ്പമായി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും" വിനീത് ശ്രീനിവാസന്റെ പോസ്റ്റിൽ പറയുന്നു.
   Published by:user_57
   First published:
   )}