HOME » NEWS » Film » MOVIES LAL BAGH TEASER RELEASED THE MOVIE WILL HIT THEATERS ON MAY 28

മംമ്ത മോഹന്‍ദാസ് നായികയാകുന്ന 'ലാല്‍ബാഗ്' ടീസര്‍ റിലീസ് ചെയ്തു; ചിത്രം മെയ് 28ന് തീയേറ്ററുകളില്‍

ഉണ്ണി മുകുന്ദിന്റെയും ടൊവിനോ തോമസിന്റെയും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്

News18 Malayalam | news18-malayalam
Updated: April 15, 2021, 10:56 PM IST
മംമ്ത മോഹന്‍ദാസ് നായികയാകുന്ന 'ലാല്‍ബാഗ്' ടീസര്‍ റിലീസ് ചെയ്തു; ചിത്രം മെയ് 28ന് തീയേറ്ററുകളില്‍
Lalbagh
  • Share this:
മംമ്ത മോഹന്‍ദാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ത്രില്ലര്‍ ചിത്രം ലാല്‍ബാഗിന്റെ ടീസര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദിന്റെയും ടൊവിനോ തോമസിന്റെയും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മുരളിയാണ്. ചിത്രം മെയ് 28നാണ് തിയേറ്ററുകളിലെത്തുക.

മംമ്തയെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. കഥാപാത്രം അനുഭവിക്കുന്ന സംഘര്‍ഷം ടീസറില്‍ വ്യക്തമാക്കുന്നു. പൈസ പൈസ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ലാല്‍ബാഗ്. സിനിമയുടെ ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ബംഗ്ലൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‌സയാണ് ചിത്രത്തില്‍ മംമ്ത എത്തുന്നത്.

Youtube Video


സാറയെന്ന കഥാപാത്രമാണ് മംമ്ത അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ബംഗ്ലൂരുവിലാണ് നടന്നിട്ടുള്ളത്. ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയും അതിനു പിന്നാലെ നടക്കുന്ന കൊലപാതകവും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്‌സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ രാജാണ്. ഛായഗ്രഹണം ആന്റണി ജോയാണ്. സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് ശഖറിയാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Published by: Jayesh Krishnan
First published: April 15, 2021, 10:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories