• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES LAL JOSE BIJU MENON NIMISHA SAJAYAN MOVIE

നീണ്ട ഇടവേളയ്ക്കു ശേഷം ലാൽ ജോസിനൊപ്പം ബിജു മേനോൻ; ഇത്തവണ നായകനായി; ഷൂട്ടിങ് ആരംഭിച്ചു

ഷൂട്ടിംഗ് തലശ്ശേരിയിൽ ആരംഭിച്ചു

ഷൂട്ടിംഗ് തലശ്ശേരിയിൽ ആരംഭിച്ചു

ഷൂട്ടിംഗ് തലശ്ശേരിയിൽ ആരംഭിച്ചു

  • Share this:
    ആദ്യ സംവിധാന സംരംഭം 'ഒരു മറവത്തൂർ കനവ്' മുതൽ ലാൽ ജോസിനൊപ്പം ബിജു മേനോൻ ഉണ്ടായിരുന്നു. എന്നാൽ  ഒരു മറവത്തൂർ കനവിൽ തുടങ്ങിയ യാത്ര സ്പാനിഷ് മസാലക്കു ശേഷം തുടർന്നില്ല. ഒരു പതിറ്റാണ്ടോളം കഴിഞ്ഞ് ലാൽ ജോസിന്റെ നായകനായി ബിജു മേനോൻ എത്തുന്നു. നാൽപത്തിയൊന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തലശ്ശേരിയിൽ ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് നിമിഷ സജയനാണ് നായിക. ലാൽ ജോസ് ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തിട്ടുണ്ടെങ്കിലും ബിജു നായകൻ ആവുന്നത് ആദ്യമെന്നതും സവിശേഷതയാണ്.

    വിജയ് സേതുപതി ഇനി കടുവാ കുഞ്ഞുങ്ങളുടെ സംരക്ഷകൻ

    കണ്ണൂരിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ ഒരുങ്ങുന്ന ചിത്രം ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ്. നീണ്ട താടി വളർത്തി കാഷായ വേഷം ധരിച്ചാണ് ബിജു സ്വിച്ച് ഓൺ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. പ്രഗീഷ് പി.ജി.യുടേതാണ് തിരക്കഥ.

    2018 ഡിസംബറിൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം തട്ടുമ്പുറത്തു അച്യുതനാണ് ലാൽ ജോസിന്റെ ഏറ്റവും പുതിയ ചിത്രം. കൂടാതെ തമിഴ് സിനിമ മേഖലയിൽ അഭിനേതാവായും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ലാൽ ജോസ്. ജീവ നായകനാവുന്ന ജിപ്സിയിലാണ് ലാൽ ജോസ് വേഷമിടുന്നത്. നടൻ സണ്ണി വെയ്‌നും ഇതിൽ ഒരു പ്രധാന കഥാപാത്രമാണ്.

    First published:
    )}