സോഷ്യൽ മീഡിയയുടെ 'വികൃതി' തന്റെ ജീവിതത്തെയും ബാധിച്ച കഥ വിവരിച്ച് ലാൽ ജോസ്

Lal Jose comments on Vikruthi movie | സിനിമാത്തിരക്കുകൾക്കിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണർ ഓഫീസും കയറി ഇറങ്ങേണ്ട അവസ്ഥ പറഞ്ഞ് ലാൽ ജോസ്

news18-malayalam
Updated: October 5, 2019, 5:42 PM IST
സോഷ്യൽ മീഡിയയുടെ 'വികൃതി' തന്റെ ജീവിതത്തെയും ബാധിച്ച കഥ വിവരിച്ച് ലാൽ ജോസ്
വികൃതി സിനിമയുടെ പോസ്റ്റർ, ലാൽ ജോസ്
  • Share this:
സോഷ്യൽ മീഡിയ വഴി ജീവിതം തകിടം മറിഞ്ഞ വ്യക്തികളുടെ എണ്ണം ഏറെയാണ്. അത്തരമൊരു കഥ പറഞ്ഞ് തിയേറ്ററിലെത്തിയ സൗബിൻ ഷാഹിർ ചിത്രം വികൃതിയിലെ അവസ്ഥ തന്റെ ജീവിതത്തെയും ബാധിച്ച കഥ വിവരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. പുതിയ ചിത്രത്തിന്റെ തിരക്കുകൾ പിടികൂടുമ്പോഴും പോലീസും വക്കീലുമായി കേസ് പറയേണ്ട അവസ്ഥ വിവരിക്കുകയാണ് ലാൽ ജോസ്. തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വോയ്സ് ക്ലിപ്പിനെതിരെ നിയമ വഴി തേടിയിരിക്കുകയാണ് ലാൽ ജോസ്. വിദ്വേഷമുളവാക്കല്‍ ഉദ്ദേശിച്ച് ലാൽ ജോസിന്റെ പേരിൽ പരത്തുന്ന പോസ്റ്റിനെതിരായാണ് പരാതി നൽകിയിരിക്കുന്നത്.

എന്റെ സിനിമ നാൽപ്പത്തിയൊന്നിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണർ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരിൽ ചിലർ പ്രചരിപ്പിക്കുന്ന വോയ്സ് ക്ലിപ്പിനെതിരെ ഞാൻ നൽകിയ പരാതിയിൽ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്. മൊബൈൽ ഫോണും സാമൂഹ്യ മാദ്ധ്യമത്തിൽ ഒരു അക്കൗണ്ടും ഉള്ള ആർക്കും ആരുടേയും ജീവിതം തകർത്തെറിയാൻ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിൻ, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങൾ ചെയ്തവർ വരെ റോളുകൾ മനോഹരമാക്കായിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിൻസിയാണ്... അവളുടെ പെർഫോമൻസു കണ്ടപ്പോൾ അഭിമാനം തോന്നി.

വികൃതിയുടെ സംവിധായകൻ എംസി ജോസഫ് തിരക്കഥാകൃത്ത് അജീഷ് പി തോമസ് മറ്റ് അണിയറക്കാർ ഏവർക്കും അഭിനന്ദനങ്ങൾ. മലയാളി കുടുംബങ്ങൾ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകൾ കണ്ടിട്ടെങ്കിലും സൈബർ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കിൽ.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading