മരണത്തിനൊപ്പം പോകും മുമ്പ് നീ വരച്ചത് എന്റെ ഛായാ ചിത്രമായിരുന്നോ? ഉളളു വിങ്ങി ലാൽ ജോസിന്റെ പോസ്റ്റ്
Lal Jose put up a heart-wrenching post on Mahesh | മലയാള സിനിമയിലെ ഒരുപിടി നല്ല പോസ്റ്ററുകൾ ഡിസൈൻ ചെയ്ത മഹേഷിന്റെ അകാല വിയോഗം ചലച്ചിത്ര മേഖലയെ ആകെ പിടിച്ചുലച്ചിരുന്നു
news18-malayalam
Updated: September 30, 2019, 5:46 PM IST
Lal Jose put up a heart-wrenching post on Mahesh | മലയാള സിനിമയിലെ ഒരുപിടി നല്ല പോസ്റ്ററുകൾ ഡിസൈൻ ചെയ്ത മഹേഷിന്റെ അകാല വിയോഗം ചലച്ചിത്ര മേഖലയെ ആകെ പിടിച്ചുലച്ചിരുന്നു
- News18 Malayalam
- Last Updated: September 30, 2019, 5:46 PM IST
അകാലത്തിൽ പൊലിഞ്ഞ കലാകാരനാണ് മഹേഷ്. ഓൾഡ് മങ്ക്സ് എന്ന പോസ്റ്റർ ഡിസൈൻ കമ്പനിയിലെ സീനിയർ ഡിസൈനർ ആയ മഹേഷ് വിട വാങ്ങിയത് ചലച്ചിത്ര മേഖലയെ ആകെ പിടിച്ചുലച്ചിരുന്നു. എന്നാൽ മഹേഷിന്റെ അവസാന വര ലാൽ ജോസിന്റെ രേഖാ ചിത്രമായിരുന്നു. ഹൃദയത്തിൽ തൊടുന്ന വരികളുമായി വരകളിലെ തന്നെയും, ഒരിക്കലും പരിചയപ്പെടാൻ സാധിക്കാതെ പോയ മഹേഷിനെയും ലാൽ ജോസ് അവതരിപ്പിക്കുന്നു. ഫേസ്ബുക് പോസ്റ്റ് ചുവടെ:
പ്രിയ മഹേഷ്, ഞാൻ നിന്നെ കണ്ടിട്ടില്ല. എന്നാൽ അകാലത്തിൽ തേടിയെത്തിയ മരണത്തിനൊപ്പം പോകും മുമ്പ് നീ വരച്ചത് എന്റെ ഛായചിത്രമായിരുന്നുവെന്ന് ഓൾഡ് മോങ്കിലെ സിബി കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഉളളു വിറച്ചു. കർമ്മബന്ധങ്ങളുടെ ഉൾക്കനമുളള ഏത് നൂലാണ് നിന്നേയും എന്നേയും ഇങ്ങനെ വരിഞ്ഞിട്ടത്.
നാൽപ്പത്തിയൊന്ന് എന്ന എന്റെ പുതിയ സിനിമയുടെ പരസ്യത്തിനായിട്ടാണ് മഹേഷ് ഈ ചിത്രം വരച്ചത്. ഇരുപത്തിയഞ്ചാം സിനിമ എന്ന മട്ടിൽ ഒരു പോസ്റ്റർ, അതായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതിൽ എന്റെ ചിത്രം പ്രതീക്ഷിച്ചിരുന്നില്ല. മരണം സംഭവിക്കുന്നതിന് ഒരാഴ്ച മുമ്പ് മഹേഷ് എന്ന അനുഗ്രഹീത കലാകാരൻ വരച്ചിട്ട ഈ പോസ്റ്റർ ഷെയർ ചെയ്യാതിരിക്കാനാവുന്നില്ല. മഹേഷിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
രാജീവ് രവിയുടെ ചിത്രം തുറമുഖത്തിൻ്റെ ഇനിയും പുറത്തു വരാത്ത പോസ്റ്റര്‍, ഭദ്രന്റെ തിരിച്ചു വരവ് ചിത്രം ജൂതൻ്റെ ഫസ്റ്റ് ലുക്ക്, ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ഫസ്റ്റ് ലുക്ക്, സണ്ണി വെയിന്‍ നിര്‍മ്മിക്കുന്ന നിവിന്‍ പോളി ചിത്രം 'പടവെട്ട്' ഡിസൈന്‍, ഹാന്‍ഡ് പെയിന്റില്‍ നെയ്തെടുത്ത ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നിവ മഹേഷിന്റെ കരവിരുതാണ്.
പ്രിയ മഹേഷ്,