• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ചന്ദ്രനുദിക്കുന്ന ദിക്കിൽ കഴിഞ്ഞു വന്നപ്പോൾ എന്നെ നോക്കി അന്തംവിട്ട കൈക്കുഞ്ഞ്'; മകൾക്ക് ലാൽ ജോസിന്റെ ജന്മദിനാശംസ

Lal Jose wishes his daughter on her 20th birthday in an interesting post | അന്ന് ഷൂട്ടിങ് കഴിഞ്ഞു തിരിച്ചു വന്ന ലാൽ ജോസിന് വീട്ടിൽ ഒരു പ്രത്യേക സമ്മാനം ഉണ്ടായിരുന്നു

news18-malayalam
Updated: August 19, 2019, 2:10 PM IST
'ചന്ദ്രനുദിക്കുന്ന ദിക്കിൽ കഴിഞ്ഞു വന്നപ്പോൾ എന്നെ നോക്കി അന്തംവിട്ട കൈക്കുഞ്ഞ്'; മകൾക്ക് ലാൽ ജോസിന്റെ ജന്മദിനാശംസ
ലാൽ ജോസ്, മകൾ
news18-malayalam
Updated: August 19, 2019, 2:10 PM IST
താൻ സംവിധാനം ചെയ്ത ഏതു ചിത്രത്തെ കുറിച്ച് വേണമെങ്കിലും ലാൽ ജോസിനോട് ചോദിച്ചോളൂ. എന്നാൽ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' പുറത്തിറങ്ങിയ വർഷം ഒരു പക്ഷെ ലാൽ ജോസ് ഞൊടിയിടയിൽ പറഞ്ഞേക്കും. കാരണം ഇന്ന് ലാൽ ജോസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് കണ്ടവർക്ക് മനസ്സിലാവും. വളരെ പ്രത്യേകത ഉള്ള ഒരു വർഷമായിരുന്നു ലാൽ ജോസിനത്. അന്ന് ഷൂട്ടിങ് കഴിഞ്ഞു തിരിച്ചു വന്ന ലാൽ ജോസിന് വീട്ടിൽ ഒരു പ്രത്യേക സമ്മാനം ഉണ്ടായിരുന്നു. ഒരു കുഞ്ഞതിഥി. ആ അതിഥിക്ക് ഇപ്പോൾ 20 വയസ്സ് തികഞ്ഞിരുന്നു. തന്റെ മകൾക്ക് സ്നേഹത്തിൽ ചാലിച്ച ജന്മദിനാശംസകൾ നേരുകയാണ് ലാൽ ജോസ്.

"ചന്ദ്രനുദിക്കുന്ന ദിക്കിൽ' ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോൾ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ്‌. ഹാപ്പി ബർത്ഡേ ചക്കു" മകൾക്കായി ലാൽ ജോസ് കുറിക്കുന്ന വാക്കുകൾ.



 


Loading...




View this post on Instagram




 

'ചൻദ്രനുദിക്കുന്ന ദിക്കിൽ' shootting കഴിഞ്ഞു വരുംബോൾ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ്‌. Happy birthday Chakku ♥️


A post shared by laljose (@laljosemechery) on






ലാൽ ജോസ്-ലീന ദമ്പതികൾക്ക് രണ്ടു പെണ്മക്കൾ ആണുള്ളത്. ഐറിനും, കാതറിനും. ഐറിന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇളയ മകളാണ് കാതറിൻ.

2018ൽ അച്ഛന് ജന്മദിനാശംസ നേർന്നുള്ള ലാൽ ജോസിന്റെ പോസ്റ്റും ശ്രദ്ധേയമായിരുന്നു. "എന്റെ അപ്പച്ചനും ഞാനും തമ്മിൽ 26 വയസ്സിന്റെ വ്യത്യാസമെയുള്ളു. അപ്പച്ചൻ പ്ലാൻ ചെയ്യ്ത വഴികളിലൂടെ ആയിരുന്നില്ല എന്റെ യാത്ര. ഒരിക്കലും തടസ്സം പറയാതെ, ശുഭപ്രതീക്ഷയോടെ താങ്ങായി കൂടെ നിന്നു, അപ്പച്ചനായി പിന്നെ മുതിർന്ന കൂട്ടുകാരനായി. എന്നും ഞാൻ അങ്ങോട്ടു ആശ്രയിച്ചിട്ടേയുള്ളൂ. ഇനിയും ഏറെക്കാലം എനിക്കു കൂടെ വേണം." ലാൽ ജോസ് കുറിച്ചു.

First published: August 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...