നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Tovino Thomas | ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം മെഗാപ്രൊജെക്ടുമായി ലാല്‍ ജൂനിയര്‍ വീണ്ടും; നായകന്‍ ടോവിനോ തോമസ്

  Tovino Thomas | ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം മെഗാപ്രൊജെക്ടുമായി ലാല്‍ ജൂനിയര്‍ വീണ്ടും; നായകന്‍ ടോവിനോ തോമസ്

  മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ മെഗാ പ്രോജക്ടുകള്‍ക്ക് ശേഷം എത്തുന്ന ടോവിനോയുടെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്.

  • Share this:
   പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് കോംബോയില്‍ സൂപ്പര്‍ഹിറ്റ് വിജയം രചിച്ച ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം വമ്പന്‍ പ്രോജക്ടുമായി ലാല്‍ ജൂനിയര്‍ വീണ്ടും എത്തുന്നു. ടോവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തില്‍ സൗബിനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

   മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ മെഗാ പ്രോജക്ടുകള്‍ക്ക് ശേഷം എത്തുന്ന ടോവിനോയുടെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിലും മറ്റു വിവരങ്ങളും ഉടന്‍ തന്നെ പുറത്തുവിടും.

   കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോവിനോയുടെ മിന്നല്‍ മുരളി ട്രെയ്ലര്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം എത്തുന്നത്.

   Also Read-Enthada Saji | 'എന്താടാ സജി'യുമായി കുഞ്ചാക്കോ ബോബനും ജയസൂര്യയും

   ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ടോവിനോ ചിത്രം ഫീല്‍ ഗുഡ് കൊമേഴ്‌സ്യല്‍ എന്റര്‍ടൈണര്‍ ഗണത്തില്‍പെടുന്ന ഒരു സിനിമയായിരിക്കും.

   Also read: ദുൽഖർ ചിത്രം 'കുറുപ്പിലെ' പകലിരവുകൾ ഗാനം അഞ്ച് ഭാഷകളിൽ പുറത്തിറങ്ങി

   സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം സുവിന്‍ സോമശേഖരന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്‌സന്‍ നേഹ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയറും ലാലും ചേര്‍ന്ന് സുനാമി എന്നൊരു ചിത്രവും സംവിധാനം നിര്‍വഹിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}