• HOME
  • »
  • NEWS
  • »
  • film
  • »
  • Lalitham Sundaram| മഞ്ജു വാര്യർ-ബിജു മേനോൻ ചിത്രം 'ലളിതം സുന്ദരം' ഡിസ്നി ഹോട്ട് സ്റ്റാറിൽ

Lalitham Sundaram| മഞ്ജു വാര്യർ-ബിജു മേനോൻ ചിത്രം 'ലളിതം സുന്ദരം' ഡിസ്നി ഹോട്ട് സ്റ്റാറിൽ

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധായകൻ

ലളിതം സുന്ദരം

ലളിതം സുന്ദരം

  • Share this:
    നീണ്ട ഇടവേളയ്ക്കു ശേഷം ബിജു മേനോനും മഞ്ജു വാര്യരും ഒന്നിക്കുന്ന "ലളിതം സുന്ദരം" ഒടിടി റിലീസിന്. മാർച്ചിൽ ചിത്രം
    ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങും.

    മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് " ലളിതം സുന്ദരം". സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.

    പ്രമോദ് മോഹനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാലാണ് സംഗീതം നൽകിയത്.

    Also Read-26th International Film Festival | 26 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

    സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

    Also Read-CBI 5 | വരവറിയിച്ച് 'അയ്യർ'; ആവേശത്തിൽ ആരാധകർ; ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റർ പുറത്ത്

    എഡിറ്റര്‍-ലിജോ പോള്‍. നിർമ്മാണം-മഞ്ജു വാര്യർ,കൊച്ചുമോൻ, എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി ശ്രീകുമാർ,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരം സമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍, സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ.

    വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് "ലളിതം സുന്ദരം" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
    Published by:Naseeba TC
    First published: