• HOME
 • »
 • NEWS
 • »
 • film
 • »
 • Lalu Alex | പേഴ്‌സണലായി പറയുവാ... ലാലു അലക്സ് പി.പിയായി വരുന്നത് കാണാം

Lalu Alex | പേഴ്‌സണലായി പറയുവാ... ലാലു അലക്സ് പി.പിയായി വരുന്നത് കാണാം

Lalu Alex to appear as Public Prosecutor in Mahaveeryar | നിവിൻ പോളി, ആസിഫ് അലി എന്നിവർ നായകവേഷം ചെയ്യുന്ന ചിത്രമാണിത്

 • Last Updated :
 • Share this:
  പേഴ്സണലായി പറയുവാ... എന്ന ഡയലോഗ് മലയാള സിനിമയിൽ ലാലു അലക്സിന് (Lalu Alex) മാത്രം സ്വന്തമാണ്. അതിനെയൊന്നു ചുരുക്കരൂപത്തിലാക്കിയാൽ, പി.പി. എന്നാവും. ഇനി പി.പി. അഥവാ പബ്ലിക് പ്രോസിക്യൂട്ടർ എന്ന റോളിൽ ലാലു അലക്സിനെ കാണാം. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'മഹാവീര്യർ' (Mahaveeryar) എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസായി.
  ലാലു അലക്സ് അവതരിപ്പിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറിന്റെ ക്യാരക്ടർ പോസ്റ്ററാണ് റിലീസായത്.

  ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

  എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ദൃശ്യവൽക്കരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമാകുന്ന ഈ ചിത്രത്തിൽ നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.

  സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ഛബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്‌,ശബ്ദമിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാസംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം-ലിബിൻ മോഹനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബേബി പണിക്കർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

  Also read: നിവിൻ പോളി ബിജു പൗലോസായി വീണ്ടും വരും; ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം

  മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള പൊലീസ് ചിത്രങ്ങൾക്ക് കണക്കില്ല. എന്നാൽ പതിവു പൊലീസ് ചിത്രങ്ങളിൽ നിന്ന് മാറി റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ ചിത്രമാണ് നിവിൻ പോളിയെ (Nivin Pauly) നായകനാക്കി എബ്രിഡ് ഷൈൻ (Abrid Shine) സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു (Action Hero Biju). വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം അടക്കം ചെറിയ വേഷങ്ങളിൽ എത്തിയവർ പോലും മിന്നും പ്രകടനം കൊണ്ട് അതിശയിപ്പിച്ചിരുന്നു. ചെറുകഥാപാത്രങ്ങൾ പോലും പിന്നീട് ട്രോളുകളിലും മീമുകളിലുമെല്ലാം സ്ഥാനം പിടിച്ചിരുന്നു. ഇപ്പോൾ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്നതാണ് പുതിയ വാർത്ത.

  പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാ​ഗത്ത് പോളി ജൂനിയർ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാ​ഗത്തിന്റെ പേരുള്ളത്.
  Published by:user_57
  First published: