സാനിയ അയ്യപ്പൻ നല്ലൊരു നർത്തകി ആണെന്ന കാര്യത്തിൽ പ്രേക്ഷകർക്ക് സംശയം ഉണ്ടാവില്ല. റിയാലിറ്റി ഷോ വഴി ചലച്ചിത്ര ലോകത്തേക്ക് ചുവട് വച്ച താരമാണ് സാനിയ.
മെയ്വഴക്കത്തോടെയുള്ള പ്രകടനങ്ങൾക്കും നൃത്ത രംഗങ്ങൾക്കും സാനിയ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവുകയാണ്. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ അതിവേഷത്തിലെ നൃത്ത രംഗം.
എന്നാൽ തന്റെ ഫിറ്റ്നസ് രഹസ്യം എന്തെന്ന് പ്രേക്ഷകർക്ക് മുന്നിൽ സാനിയ തുറന്നു കാട്ടുകയാണ് ഈ വീഡിയോയിലൂടെ. മെയ്യഭ്യാസിയെ പോലെ തലകുത്തി നിന്ന് ശരീരം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്ന സാനിയയാണ് വിഡിയോയിൽ.
ക്വീൻ എന്ന ആദ്യ സിനിമയിൽ നായിക കഥാപാത്രം ചിന്നുവിനെ അവതരിപ്പിച്ചായിരുന്നു തുടക്കം. ശേഷം ഇത്തരം മെയ്വഴക്കം നിറഞ്ഞ പ്രകടനങ്ങളുമായി ജയസൂര്യ ചിത്രം പ്രേതം 2ൽ സാനിയ വേഷമിട്ടു. ലൂസിഫറിൽ മഞ്ജു വാര്യരുടെ മകൾ ജാൻവിയായി സാനിയ എത്തിയിരുന്നു. ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഇത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.