അജു വർഗീസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളെ വച്ച് നോക്കുമ്പോൾ കൈവലിച്ച് ഒന്ന് പൊട്ടിക്കണം എന്ന് തോന്നിയ കഥാപാത്രമാണ് ഹെലനിലെ പോലീസുകാരന്റേത്. വാലിനു തീപിടിക്കുമ്പോഴാണോ ബീഡി കത്തിക്കുന്നതെന്നുള്ള ചോദ്യമാണ് പലർക്കും ഇൻസ്പെക്ടർ രതീഷ് കുമാറിനോടും തോന്നിയത്.
മികച്ച അഭിനയ പ്രകടനം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടി തിയേറ്ററുകളിൽ എല്ലാ വിഭാഗം പ്രേക്ഷകരെയും അമ്പരപ്പിച്ചു കൊണ്ട് ഹെലൻ പ്രയാണം തുടരുകയാണ്.
ഈ ചിത്രത്തിന്റെ നിർമ്മാതാവ് നടൻ വിനീത് ശ്രീനിവാസനാണ്. തന്റേതായ ഏതൊരു ചിത്രത്തിലെയും പോലെ സസ്പെൻസ് നിലനിർത്തിക്കൊണ്ടൊരു അതിഥി വേഷം ഈ സിനിമയിലും വിനീത് ബാക്കി വച്ചിരുന്നു.
വിനീതിന്റെ കുറ്റവാളി കഥാപാത്രത്തിന്റെ തക്ക സമയത്തെ ഇടപെടൽ ആണ് ഹെലൻ ചിത്രത്തിന്റെ പ്രധാന വഴിത്തിരിവായതും. ആ രംഗം രസകരമായി ഒരു ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവയ്ക്കുകയാണ് അജു. 'നിനക്കറിയണം അല്ലേടാ ആരാ അജു വർഗീസ് എന്ന്?' ചോദിച്ച ക്യാപ്ഷൻ കൊണ്ട് വിനീതിന്റെ കോളറിൽ പിടിച്ചുള്ള ഫോട്ടോയാണ് പോസ്റ്റിൽ. അരമണിക്കൂറിനുള്ളിൽ ആറായിരത്തോളം ലൈക് നേടിയിരിക്കുകയാണ് ഈ പോസ്റ്റ്
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.