HOME » NEWS » Film » MOVIES LATEST FROM SUNNY LEONE AND UPDATES FROM NEW MOVIE ARJUN CHAKRAVARTHY

തെന്നിന്ത്യൻ സിനിമ | ഒന്നിലധികം ഭാഷകളിലെ ചിത്രത്തിൽ സണ്ണി ലിയോണി, കബഡിയുടെ കഥയുമായി 'അർജുൻ ചക്രവർത്തി'

സണ്ണി ലിയോണിയുടെ പുതിയ ചിത്രം 'ഷീറോ'. കബഡി പ്രമേയമാക്കി 'അർജുൻ ചക്രവർത്തി'

News18 Malayalam | news18-malayalam
Updated: March 25, 2021, 8:34 PM IST
തെന്നിന്ത്യൻ സിനിമ | ഒന്നിലധികം ഭാഷകളിലെ ചിത്രത്തിൽ സണ്ണി ലിയോണി, കബഡിയുടെ കഥയുമായി 'അർജുൻ ചക്രവർത്തി'
ഷീറോ, അർജുൻ ചക്രവർത്തി
  • Share this:
ഇക്കിഗായ് മോഷൻ പിക്ച്ചേർസിൻ്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ , രവി കിരൺ എന്നിവർ ചേർന്ന് നിർമ്മിച്ച് ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന 'ഷീറോ' എന്ന ചിത്രത്തിൽ സണ്ണി ലിയോണി നായികയാവുന്നു.

സൈക്കോളജി ജോണറിലുള്ള ഷീറോയിലൂടെയാണ് ആദ്യമായി ഒരു സൗത്ത് ഇന്ത്യൻ ചിത്രത്തിൽ മുഴുനീള വേഷത്തിൽ സണ്ണി അഭിനയിക്കുന്നത്. വളരെയധികം അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രം സണ്ണി ലിയോണിൻ്റെ ആരാധകർക്ക് വേറിട്ട അനുഭവമായിരിക്കും. കൂടാതെ സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളും, പ്രഗത്ഭരായ ഒരുപിടി ടെക്നീഷ്യൻസും ഈ ചിത്രത്തിന്റെ ഭാഗമാകും.

ഛായാഗ്രഹണം - ഉദയ് സിങ്ങ് മോഹിത്, പശ്ചാത്തല സംഗീതം- രാഹുൽ രാജ്, എഡിറ്റിങ്ങ് - വി.സാജൻ മേക്കപ്പ് - രഞ്ജിത് അമ്പാടി, കോസ്റ്റും - സ്റ്റഫി സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ എന്നിവരാണ്.

വീണ്ടുമൊരു കബഡി പടം; പാന്‍ ഇന്ത്യന്‍ റിയല്‍ ലൈഫ് സ്റ്റോറിയുമായി 'അര്‍ജുന്‍ ചക്രവര്‍ത്തി'; റിലീസിനൊരുങ്ങുന്നു

ഹൈദരാബാദ്: കബഡി കളിയെ അടിസ്ഥാനമാക്കി വീണ്ടുമെരു ചിത്രം ഒരുങ്ങുന്നു. 1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി, 'അര്‍ജുന്‍ ചക്രവര്‍ത്തി' എന്ന ചിത്രമാണ് ഒരുങ്ങുന്നത്.

വേണു കെ.സി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗാനെറ്റ് സെല്ലുലോയ്ഡ് ബാനറില്‍ ശ്രീനി ഗുബ്ബാലയാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ പുതുമുഖങ്ങളായ വിജയരാമ രാജു, സിജ റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുര്‍ഗേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവും.

'അര്‍ജുന്‍ ചക്രവര്‍ത്തി' ഷൂട്ടിംഗ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായി, ഇതുവരെ 75 ശതമാനം ഷൂട്ടിംഗ് കഴിഞ്ഞു, തെലങ്കാന, ആന്ധ്ര ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 125 ലധികം സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.

അര്‍ജുന്‍ ചക്രവര്‍ത്തിയുടെ കുട്ടിക്കാലം മുതല്‍ മധ്യവയസ്സ് വരെയുള്ള എല്ലാ പ്രായവ്യത്യാസങ്ങളിലും ജീവിത യാത്രയെ ചിത്രീകരിക്കുന്നതിന് നായകന്‍ ഏഴ് ശാരീരിക രൂപ മാറ്റങ്ങളിലൂടെ കടന്നുപോയിരുന്നു.

1960, 1980 കളിലെ നാട്ടിന്‍പുറം, 1960 കളിലെ ഹൈദരാബാദ് ടൗണ്‍ എന്നിവയുള്‍പ്പെടെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. സുമിത് പട്ടേലാണ് ചിത്രത്തിന്റെ കലാസംവിധാനം.

തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന അര്‍ജുന്‍ ചക്രവര്‍ത്തി ഹിന്ദി, മലയാളം, കന്നഡ എന്നിവിടങ്ങളില്‍ ഡബ്ബ് ചെയ്യുകയും പാന്‍ ഇന്ത്യ റിലീസ് ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്.

സംഗീതം: വിഘ്നേഷ് ബാസ്‌കരന്‍, ഛായാഗ്രഹണം: ജഗദീഷ് ചീകത, എഡിറ്റിംഗ്: പ്രതാപ് കുമാര്‍, വസ്ത്രാലങ്കാരം: പൂജിത തടികോണ്ട, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Summary: Here's a look at Sunny Leone movie Shero and Kabadi-based film Arjun Ckaravarthy. Both are South Indian movies. Sunny Leone film is being released in multiple languages
Published by: user_57
First published: March 25, 2021, 8:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories