നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഞെട്ടിക്കുന്ന ലുക്കിൽ ലെന: ബോധി-ഗതി-മുക്തി ട്രെയ്‌ലർ

  ഞെട്ടിക്കുന്ന ലുക്കിൽ ലെന: ബോധി-ഗതി-മുക്തി ട്രെയ്‌ലർ

  ലെന

  ലെന

  • Share this:
   ലെന തല മുണ്ഡനം ചെയ്ത പുത്തൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മ്യൂസിക് ആൽബം ബോധി-ഗതി-മുക്തിയുടെ ട്രെയ്‌ലർ നടൻ ടൊവിനോ തോമസ്സിന്റെ ഫേസ്ബുക് പേജ് വഴി പുറത്തു വന്നു. ഇന്ത്യയിലെ മൂന്നു ഭാഷകളിൽ പുറത്തു വരുന്ന ആൽബത്തിൽ ബോധിയെന്ന ഭാഗമാണ് ലെനയുടേത്. പ്രധാനമായും ഹിമാലയത്തിലാണ് ബോധി ചിത്രീകരിച്ചത്. മുൻപ് പളനിയിൽ പോയി തല മുണ്ഡനം ചെയ്തിരുന്നെങ്കിലും ക്യാമറക്കു മുൻപിൽ ലെന ഈ ലുക്കിൽ അഭിനയിക്കുന്നത് ഇതാദ്യം.   ഗോദ സഹ സംവിധായകനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന 'ബോധി, ഗതി, മുക്തി' ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആൽബമെന്ന പ്രത്യേകതയുമായാണ് ജനങ്ങളിലേക്കെത്തുക. പ്രഗതിയെന്ന സംഗീത ബാൻഡുമായി ചേർന്നാണു നിർമ്മാണം. ഹരിശങ്കർ കെ.എസ്. ആണ് ബാൻഡ് തലവൻ. ലെനയെ കൂടാതെ ഗോദ നായിക വാമിഖ ഗബ്ബി, നൈല ഉഷ എന്നിവരുമുണ്ട്. മൂവരും വ്യത്യസ്ത ഗാനങ്ങളുമായാവും വരിക. ബോധി ഹിന്ദിയിലാണ്. നൈല അവതരിപ്പിക്കുന്ന ഗതി മലയാളത്തിലാണ്. വമിഖയുടെ മുക്തി തമിഴിലും. മുക്തിയിൽ ഇരുട്ടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചുവെന്ന പ്രത്യേകതയുണ്ട്.

   സംഗീത ആൽബത്തിനായി തല മുണ്ഡനം ചെയ്ത് ലെന

   മലയാളികൾക്ക് പ്രിയങ്കരികളായ മൂന്നു അഭിനേത്രികൾ സിനിമയ്ക്കു പുറത്ത് ഒന്നിക്കുന്നയീ ആൽബം ഫെബ്രുവരി മാസത്തിലാവും റിലീസ് ആവുക. കൊച്ചിയിലും തിരുവനന്തപുരത്തും നടക്കുന്ന പരിപാടികളിലാവും ആൽബം പുറത്തു വിടുക.

   First published: