നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • തിരക്കഥാകൃത്തായി നടി ലെന; 'ഓളം' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സൗബിന്‍ ഷാഹിര്‍

    തിരക്കഥാകൃത്തായി നടി ലെന; 'ഓളം' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സൗബിന്‍ ഷാഹിര്‍

    Lena turns screenwriter in the movie Olam | 23 വര്‍ഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്

    ലെന, ഓളം പോസ്റ്റർ

    ലെന, ഓളം പോസ്റ്റർ

    • Share this:
      കൊച്ചി: നടി ലെന ആദ്യമായി തിരക്കഥയൊരുക്കുന്ന ചിത്രം 'ഓളം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ സൗബിന്‍ ഷാഹിര്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

      പുനത്തില്‍ പ്രോഡക്ഷന്റെ ബാനറില്‍ നവാഗത സംവിധായകന്‍ വി.എസ്. അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൗഫല്‍ പുനത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് നിര്‍മ്മാണം ഉണ്ണി മലയില്‍.

      23 വര്‍ഷത്തെ അഭിനയജീവത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകന്‍ വി. എസ്. അഭിലാഷും ലെനയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്.

      സംഗീതം: അരുണ്‍ തോമസ്, ഛായാഗ്രഹണം: അസ്‌കര്‍, എഡിറ്റിംഗ്: സംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ആര്‍ട്ട്: രഞ്ജിത് കോതേരി, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം: ജിഷാദ് ഷംസുദ്ദീന്‍, കുമാര്‍ എടപ്പാള്‍.

      പൊഡ്രക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, മോഷന്‍ പോസ്റ്റര്‍ രാജേഷ് ആനന്ദം, പ്രോജക്ട് ഡിസൈന്‍ അഖില്‍ കാവുങ്ങല്‍, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.



      Also read: ഓഡിയോ കാസറ്റും സി.ഡിയും മടങ്ങി വരുന്നു; ഹൃദയം സിനിമയുടെ പാട്ടുകളിലൂടെ

      ഓർമ്മയുണ്ടോ ആ ദിനങ്ങൾ? കാത്തിരുന്ന് കാത്തിരുന്ന് ഇറങ്ങുന്ന ഓഡിയോ കാസറ്റുകൾ സ്വന്തമാക്കാൻ കടയിലേക്ക് പാഞ്ഞിരുന്ന ആ നാളുകൾ. വരികളുടെ വ്യക്തതക്കായി പാട്ടുപുസ്തകം വാങ്ങി ആ വരികൾ ഹൃദിസ്ഥമാക്കി പാടിയിരുന്ന ഒരു ജനത കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഓർമ്മയാണ്.

      ടേപ്പ്റെക്കോർഡറിൽ പ്ളേ ചെയ്യുന്ന കാസ്റ്റ് എങ്ങാനും ഒന്ന് കുരുങ്ങിയാൽ, പിന്നെ പെൻസിൽ കൊണ്ടുള്ള കൈപ്പണിയും പലരുടെയും കഴിവായിരുന്നു.

      ആ നാളുകൾ ഇതാ, മടങ്ങിയെത്തുന്നു. ഇനി നിങ്ങൾക്ക് കാസറ്റിൽ പാട്ട് കേൾക്കാം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന 'ഹൃദയം' എന്ന സിനിമ ഓഡിയോ കാസറ്റും ഓഡിയോ സി.ഡിയും വിപണിയിലെത്തിക്കുന്നു.

      വളരെ കുറച്ചെണ്ണം മാത്രമേ ഇത്തരത്തിൽ ഇറക്കുന്നുള്ളൂ. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മോഹൻലാലിന്റെ ട്വീറ്റ് വഴി പുറത്തിറക്കി.

      വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

      ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം.

      അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
      Published by:user_57
      First published:
      )}