ഇന്റർഫേസ് /വാർത്ത /Film / Meena Kumari | മീന കുമാരിയുടെ ജന്മവാർഷികം; നടിയെക്കുറിച്ച് അധികമാരും അറിയാത്ത വിവരങ്ങൾ

Meena Kumari | മീന കുമാരിയുടെ ജന്മവാർഷികം; നടിയെക്കുറിച്ച് അധികമാരും അറിയാത്ത വിവരങ്ങൾ

മീന കുമാരി

മീന കുമാരി

മൂന്നാമതും പെൺകുട്ടിയായതിനാൽ അച്ഛൻ അനാഥാലയത്തിൽ കൊണ്ടാക്കിയ കുഞ്ഞ് പിൽക്കാലത്ത് ബോളിവുഡിന്റെ താരറാണിയായ കഥ

  • Share this:

സൗന്ദര്യ റാണി മീന കുമാരിയുടെ (Meena Kumari) ജന്മവാർഷികദിനമാണ് ഇന്ന്. സിനിമാ ലോകത്ത്‌ 'ട്രാജഡി ക്വീൻ' എന്ന് വിളിക്കപ്പെട്ട നടി ജീവിതാവസാനം വരെ ഒരുപാട് കഷ്‌ടപ്പാടുകൾ നേരിട്ടു. അവർ ഒരു മികച്ച നടിയായി തുടരുകയും ഏകദേശം രണ്ട് പതിറ്റാണ്ടോളം ബോളിവുഡ് സിനിമാ വ്യവസായത്തിൽ ആധിപത്യം പുലർത്തുകയും ചെയ്തു. എന്നാൽ ഈ ഘട്ടത്തിലും ഏകാന്തതയോടുള്ള അവരുടെ പോരാട്ടം അവസാനിച്ചില്ല. ഹിന്ദി സിനിമയിൽ അവർ നേടിയെടുത്ത സ്നേഹവും പ്രശസ്തിയും ഇന്നും ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിലാണ്.

'ദുരന്ത റാണി' എന്നാണ് മീന കുമാരി അറിയപ്പെട്ടിരുന്നത് എന്ന് പറയുമ്പോൾ ആശ്ചര്യപ്പെടേണ്ട. അതെന്തു കൊണ്ടെന്ന് ഞങ്ങൾ നിങ്ങളോട് പറയാം. അവരുടെ പിതാവ് അലി ബക്‌സ് അറിയപ്പെടുന്ന പാഴ്‌സി നാടക കലാകാരനായിരുന്നു. അമ്മ രബീന്ദ്രനാഥ ടാഗോറിന്റെ കുടുംബത്തിൽപ്പെട്ട പ്രശസ്ത നാടക കലാകാരിയും നർത്തകിയും ആയിരുന്നു. ജനിച്ചയുടനെ പിതാവ് മകളെ ഒരു മുസ്ലീം അനാഥാലയത്തിൽ ഉപേക്ഷിച്ചു. കയ്യിൽ പണമില്ലാത്തതുകൊണ്ടും, ഇതിനകം രണ്ട് പെൺമക്കൾ ഉള്ളതിന്റെ ഭാരവും ഭയന്നായിരുന്നു അത്.

അതിശയകരമെന്നു പറയട്ടെ, മീന കുമാരി വിവിധ പേരുകളിൽ അറിയപ്പെട്ടു. മീന ജനിച്ചപ്പോൾ മാതാപിതാക്കൾ അവർക്ക് മഹ്ജാബിൻ എന്ന് പേരിട്ടു.

പിന്നീട്, തന്റെ അഭിനയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ വെറും നാല് വയസ്സു പ്രായമുള്ളപ്പോൾ പ്രകാശ് പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച ലെതർഫേസ് എന്ന സിനിമയിൽ ബേബി മീന എന്ന് വിളിക്കപ്പെട്ടു. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കാതെ മറ്റ് കുട്ടികളെപ്പോലെ പഠിക്കാനായിരുന്നു മീനയ്ക്ക് ഇഷ്‌ടം. ഷൂട്ടിംഗിന് പോകുമ്പോൾ ആ കുട്ടി എപ്പോഴും കരഞ്ഞു, പക്ഷേ ആരും കേട്ടില്ല.

ഇതിന് ശേഷം 'ബച്ചോൻ കാ ഖേൽ' എന്ന ചിത്രത്തിലും മീന നടിയായി അഭിനയിച്ചു. ഈ സിനിമയിൽ അവർക്ക് മീനാ കുമാരി എന്ന് പേരിട്ടു. സിനിമകളിൽ അഭിനയിക്കുന്നതിനു പുറമേ, ഷെറോ-ഷയാരിയെയും അവൾക്ക് വളരെ ഇഷ്ടമായിരുന്നു. ആളുകൾ അവരെ നാസ് എന്ന് വിളിക്കുന്നു. മീനയുടെ ഭർത്താവ് കമൽ അംരോഹി മഞ്ജു എന്നാണ് അവരെ വിളിച്ചിരുന്നത്.

Summary: It’s the beauty queen, Meena Kumari’s birth anniversary. The diva was referred to as the Tragedy Queen in the movie business and suffered a lot till the end of her life. She continued to be a top actress and dominated the Bollywood industry for around two decades. But during this phase, she never stopped fighting her loneliness. The love and fame that she achieved in Hindi cinema are untouchable even today

First published:

Tags: Bollywood, Bollywood actor, Bollywood actress