ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച മമ്മൂട്ടി ഹിറ്റുകളിൽ ഒന്നാണ് 1987ൽ പുറത്തിറങ്ങിയ ചിത്രം 'ന്യൂ ഡൽഹി'. മമ്മൂട്ടി, സുമലത, സുരേഷ് ഗോപി, ഉർവശി തുടങ്ങിയവർ മുഖ്യവേഷങ്ങൾ ചെയ്ത ചിത്രം അതുവരെയുള്ള റെക്കോർഡുകൾ ഭേദിച്ച് ബോക്സ് ഓഫീസ് കളക്ഷനായി 2.5 കോടി രൂപ നേടിയ സിനിമയാണ്. മമ്മൂട്ടി മെഗാ സ്റ്റാർ പദവിയിലേക്ക് കുതിച്ചതും ഈ ഒറ്റ ചിത്രം കൊണ്ടാണ്.
ഇതേ സിനിമ മൊത്തം നാല് ഭാഷകളിൽ നിർമ്മിക്കപ്പെട്ടു. ഇനിയും പ്രേക്ഷകർ ശ്രദ്ധിച്ചിരിക്കാൻ ഇടയില്ലാത്ത ആ വിവരങ്ങൾ അക്കമിട്ടു നിരത്തിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബെയ്സ് എന്ന ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഷംസു എം. ഷംസു എന്നയാൾ പങ്കുവച്ച പോസ്റ്റ് ചുവടെ:
Also read: സുകുമാരിക്കൊപ്പം തകർപ്പൻ ഡാൻസ് സ്റ്റെപ്പുകളുമായി മമ്മൂട്ടി; പഴയ വീഡിയോ വൈറൽ'നാല് ഭാഷകളിൽ പുറത്തിറങ്ങിയ ന്യൂ ഡെൽഹിയെ കുറിച്ചുള്ള കുറച്ച് വിവരങ്ങൾ
1. മലയാളത്തിൽ മമ്മൂട്ടിയും, ഹിന്ദിയിൽ ജീതേന്ദ്രയും, തെലുങ്കിൽ കൃഷ്ണം രാജുവും, കന്നഡയിൽ അംബരീഷും നായക വേഷം ചെയ്തു
2. നാല് ഭാഷയും ജോഷി തന്നെ സംവിധാനം ചെയ്തു
3. നാല് ഭാഷയും പാശ്ചാത്തല സംഗീതം ശ്യാമും, ഛായാഗ്രഹണം ജയാനൻ വിൻസെന്റും നിർവ്വഹിച്ചു
4. നാലു ഭാഷയിലും സുരേഷ് ഗോപി, ത്യാഗരാജൻ, സുമലത, ഉർവശി, സിദ്ധീക്ക്, വിജയരാഘവൻ, മോഹൻ ജോസ് എന്നിവർ ഒരേ വേഷത്തിൽ അഭിനയിച്ചു
5. മലയാളം, ഹിന്ദി ഭാഷകളിൽ മാത്രം ദേവൻ ഒരേ വേഷം ചെയ്തു
6. മൂന്ന് ഭാഷകളിൽ ന്യൂ ഡെൽഹി എന്ന പേര് ആയിരുന്നെങ്കിൽ തെലുങ്കിൽ മാത്രം അന്തിമ തീർപ്പ് എന്നാക്കി
7. മൂന്ന് ഭാഷകളിൽ നായക കഥാപാത്രം ജി. കൃഷ്ണമൂർത്തി ജി.കെ. ആയിരുന്നെങ്കിൽ, ഹിന്ദിയിൽ മാത്രം വിജയകുമാർ വി.കെ. എന്നായിരുന്നു
8. മലയാളം വേർഷൻ തമിഴ്നാട്ടിൽ കൂടി വിജയം നേടിയത് കൊണ്ട് തന്നെ തമിഴ് റീമേക്ക് വേണ്ടെന്ന് വെച്ചു
9. ഡബ്ബ് പോലും ചെയ്യാതെ ഒരു മലയാള ചിത്രം ആദ്യമായി തമിഴ്നാട്ടിൽ 2 സെന്ററിൽ 100 ദിവസം ഓടിയത് ന്യൂ ഡെൽഹി ആയിരുന്നു
10. തമിഴിൽ ത്യാഗരാജനെ നായകനാക്കി ന്യൂ ഡെൽഹിയിലെ കഥാപാത്രം വച്ച് സേലം വിഷ്ണു എന്ന പേരിൽ ചിത്രം പുറത്തിറങ്ങി
11. രജനീകാന്തിന് റീമേക്ക് ചെയ്യാൻ ഏറെ താൽപര്യം പ്രകടിപ്പിച്ചതും, മണിരത്നം ഷോലെയ്ക്ക് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച തിരക്കഥ എന്ന് വിശേഷിപ്പിച്ചതും, സാക്ഷാൽ സത്യജിത് റായ് ന്യൂഡൽഹി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതും അക്കാലത്തെ വാർത്തകൾ ആയിരുന്നു.
Summary: A Facebook post mentions lesser known or noticed facts about Mammootty-starrer movie New Delhi. The Joshiy movie catapulted Mammootty to Mega Star statusഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.