• HOME
 • »
 • NEWS
 • »
 • film
 • »
 • ചലച്ചിത്ര അക്കാഡമി ഓൺലൈൻ മേളയിൽ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'

ചലച്ചിത്ര അക്കാഡമി ഓൺലൈൻ മേളയിൽ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'

24 മണിക്കൂർ നേരത്തേക്കാണ് ചിത്രം അക്കാദമിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാകുക

ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ലൈഫ് ഈസ് ബ്യൂട്ടിഫുൾ

 • Last Updated :
 • Share this:
  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ 'LIB' (ലൈഫ് ഈസ് ബ്യൂട്ടിഫുൾ) എന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ചലച്ചിത്ര അക്കാദമിയുടെ ഓൺലൈൻ ചലച്ചിത്ര മേളയിൽ ജൂലൈ 11 വൈകിട്ട് ആറ് മണി മുതൽ പ്രദർശിപ്പിക്കുന്നു. 24 മണിക്കൂർ നേരത്തേക്കാണ് ചിത്രം അക്കാദമിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാകുക.

  LIB യുടെ ലിങ്ക് ഒപ്പം ചേർക്കുന്നു. ബൈജുരാജ് ചേകവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഹേമ എസ്‌. ചന്ദ്രേടത്ത് എഴുതുന്നു. ഫറ ഷിബില, സജ്ന നജാം, അഖിൽ പ്രഭാകർ, പ്രേംരാജ് കായക്കൊടി, പ്രവീൺ പരമേശ്വർ, ലൈല തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

  കേരള ചലച്ചിത്ര അക്കാദമിയും ചേകവർസ്‌ സ്ട്രീറ്റ് ആർട്സ് എന്നിവയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണൻ നിർവ്വഹിക്കുന്നു.

  സംഗീതം- ബിജി ബാൽ, ചിത്ര സംയോജനം- ദീപു ജോസഫ്‌, കോ-പ്രൊഡ്യൂസർ- ബൈജുരാജ് ചേകവർ, മിനി മോഹൻ, ശശികുമാർ തെന്നല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡോക്ടർ ചാന്ദ്നി സജീവൻ, വി. പി. പ്രകാശ്, ഡോക്ടർ മൃണാളിനി, കല- സുരേഷ്ബാബു നന്ദന, മേക്കപ്പ്- ശാരദ, വസ്ത്രാലങ്കാരം- രഘുനാഥ്, ശബ്ദ രൂപകല്പന- രംഗനാഥ് രവി, വി എഫ് എക്സ് & ടൈറ്റിൽ-സുമിൽ ശ്രീധർ, ഡി ഐ-ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മെഹമൂദ് കാലിക്കറ്റ്, വാർത്താ പ്രചരണം- എ. എസ്‌. ദിനേശ് .  കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിൻ്റെ പശ്ചാത്തലത്തില്‍ ‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകളുടെ ദൃശ്യാവിഷ്കാരങ്ങളായ 10 ഹ്രസ്വചിത്രങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നത്.

  'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' കൂടാതെ ഡോ. അനീഷ് പള്ളിയിലിൻ്റെ തിരക്കഥയിൽ ഹരിലാൽ ലക്ഷ്മണൻ സംവിധാനം ചെയ്ത 'സൂപ്പർ സ്പ്രെഡർ', അജയകുമാർ എമ്മിൻ്റെ തിരക്കഥയിൽ ജമേഷ് കോട്ടക്കൽ സംവിധാനം ചെയ്ത 'മോട്ടോർ സൈക്കിൾ ഡയറീസ്' എന്നിവ ജൂലൈ 11ന് വൈകിട്ട് 6നും റിലീസ് ചെയ്യും.

  ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സചിത്രവിവരണങ്ങളടങ്ങിയ സ്മരണികയുടെ പ്രകാശനകര്‍മ്മവും മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. കോവിഡിന്റെ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാകാരന്മാര്‍ക്ക് കൈത്താങ്ങായി നൂതനപദ്ധതികള്‍ ഘട്ടം ഘട്ടമായി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി സിനിമയുടെ പ്രോമോ റിലീസ് വേളയിൽ പ്രഖ്യാപിച്ചിരുന്നു.

  സിനിമാ രംഗത്ത് സമഗ്രമായ മാറ്റത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സിനിമയെ വ്യവസായമായി പരിഗണിച്ചുകൊണ്ട് ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളും സജ്ജീകരണങ്ങളുമൊരുക്കും. ഉന്നതമായ ചലച്ചിത്ര സംസ്കാരത്തിന്റെ വ്യാപനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കും.

  അന്താരാഷ്ട്ര ചലച്ചിത്രമേള കൂടുതല്‍ കാഴ്ചക്കാരിലേക്ക് എത്തുന്ന വിധം ജനകീയമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
  Published by:user_57
  First published: