• HOME
  • »
  • NEWS
  • »
  • film
  • »
  • 'രണ്ട് കാലേലോടുന്നുണ്ടെങ്കിലും അവന്മാർ മൃഗമാ': സസ്പെൻസ് ചോരാതെ ജല്ലിക്കട്ട് ട്രെയിലർ

'രണ്ട് കാലേലോടുന്നുണ്ടെങ്കിലും അവന്മാർ മൃഗമാ': സസ്പെൻസ് ചോരാതെ ജല്ലിക്കട്ട് ട്രെയിലർ

അന്താരാഷ്ട്ര മേളകളിലടക്കം നിരൂപക പ്രശംസ നേടിയ ചിത്രമാണ് ജല്ലിക്കട്ട്.

news18

news18

  • Last Updated :
  • Share this:
    ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കട്ടിന്റെ ട്രെയിലർ എത്തി. ഇരുട്ടും വന്യതയും ഭീതിയും നിറച്ചതാണ് ട്രെയിലർ. അന്താരാഷ്ട്ര മേളകളിലടക്കം നിരൂപക പ്രശംസ നേടിയ ചിത്രമാണ് ജല്ലിക്കട്ട്.

    also read:മുട്ടിലിരുന്ന് ആരാധികയുടെ പ്രണയാഭ്യർഥന; അപ്രതീക്ഷിത സമ്മാനം നൽകി കാർത്തിക് ആര്യൻ

    നാട്ടിലിറങ്ങിയ പോത്ത് രക്ഷപ്പെടുന്നതും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ട്രെയിലറിൽ പറയുന്നത്. ഈ.മാ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കട്ട്.

    എസ് ഹരീഷ് രചിച്ച മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. വിനായകന്‍, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍ എന്നിവരാണ് പ്രധാന താരങ്ങൾ.

    First published: